TECHNOLOGY

ഇനി സെര്‍ച്ച് ജിപിടിയും; പുതിയ സംരംഭം അവതരിപ്പിച്ച് ഓപ്പണ്‍ എഐ

വെബ് ഡെസ്ക്

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ)യുടെ സെര്‍ച്ച് എഞ്ചിനായ സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രാരംഭ രൂപമെന്ന നിലയില്‍ പരിമിതമായി സെര്‍ച്ച് ജിപിടി ലഭ്യമാകുമെന്നും പിന്നീട് ചാറ്റ് ജിപിടിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഓപ്പണ്‍ എഐ അറിയിച്ചു.

''പ്രസാധകരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് സെര്‍ച്ച് ജിപിടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തരങ്ങള്‍ക്ക് വ്യക്തമായ കടപ്പാടും ലിങ്കുകളും നല്‍കുന്നതിനാല്‍ തന്നെ വിവരങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും,'' ഓപ്പണ്‍ എഐ പുറത്തിറക്കിയ ബ്ലോഗില്‍ വ്യക്തമാക്കി.

ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ചാറ്റ് ജിപിടിയുടെ സൗജന്യ പതിപ്പ് ഉപയോഗിക്കുന്നതിലൂടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ ഓപ്പണ്‍ എഐയുടെ പരിശീലനവും അനുമാന ചെലവും ഈ വര്‍ഷം 700 കോടി ഡോളറിലെത്തുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സെര്‍ച്ച് ജിപിടിയുടെ ലോഞ്ചിങ് നടത്തിയിരിക്കുന്നത്.

സെര്‍ച്ച് എഞ്ചിന്‍ തുറക്കുമ്പോള്‍ തന്നെ നിങ്ങള്‍ എന്താണ് തിരയുന്നതെന്ന ചോദ്യമുള്ള വലിയ ടെക്‌സ്റ്റ് ബോക്‌സ് കാണാന്‍ സാധിക്കും. ജിപിടി-4 മോഡലുകളാണ് സെര്‍ച്ച് ജിപിടി അവതരിപ്പിക്കുന്നത്. മാത്രവുമല്ല, ലോഞ്ചിന്റെ സമയത്ത് 10,000 ഉപയോക്താക്കള്‍ക്ക് മാത്രമേ സെര്‍ച്ച് ജിപിടി ലഭ്യമാകുകയുള്ളു. തുടക്ക സമയത്ത് സെര്‍ച്ച് ജിപിടി സൗജന്യമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?