റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മികച്ച ഓഫറുകള്‍. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സെയില്‍ ജനുവരി 14നാണ് ആരംഭിക്കുന്നത്, 19ന് അവസാനിക്കുകയും ചെയ്യും. ഫ്ലിപ്കാർട്ട് പ്ലസ് ഉപയോക്താക്കള്‍ക്ക് ജനുവരി 13 മുതല്‍ ഓഫർ ലഭിക്കും. ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യകിച്ച് ഐഫോണ്‍ 14, പിക്സല്‍ 7എ തുടങ്ങിയ മോഡലുകള്‍ക്ക്.
ഐഫോണിന് വമ്പന്‍ ഓഫറുകള്‍ക്കായി കാത്തിരിക്കുന്ന നിരവധി പേരാണുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ വിപണിയിലെത്തിയ ഐഫോണ്‍ 15ന്റെ (128 ജിബി) നിലവിലെ വില 79,900 രൂപയാണ്. സെയില്‍ സമയത്ത് വിലയില്‍ എട്ട് ശതമാനം വരെ ഇടിവുണ്ടായേക്കും. അങ്ങനെയെങ്കില്‍ ഫോണ്‍ 72,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനുപുറമെ 57,990 രൂപവരെ എക്സ്ചേഞ്ച് ഓഫറുമുണ്ടാകും. എച്ച്ഡിഎഫ്‍സി ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4,000 രൂപ വരെ അധിക കിഴിവും ലഭിക്കും.
2022ല്‍ വിപണിയിലെത്തിയ ഐഫോണ്‍ 14ന്റെ (128 ജിബി) നിലവിലെ വില 69,900 രൂപയാണ്. 15 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ഇതോടെ 58,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാകും. ഇതിനുപുറമെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി, ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കള്‍ക്ക് പ്രത്യക ഓഫറുമുണ്ട്.
59,900 രൂപ വിലയുള്ള ഐഫോണ്‍ 13 52,999 രൂപയ്ക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫറും തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 3,000 രൂപ അധിക കിഴിവുമുണ്ടാകും. എച്ച്ഡിഎഫ്‌സി, ആക്സിസ് ബാങ്ക് കാർഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമുണ്ട്.