5ജി തരംഗം ഇന്ത്യയില്‍ അലയടിക്കുമ്പോള്‍ പുത്തന്‍ മോഡലുകളുമായി സാംസങ്. ഗ്യാലക്‌സി എ23 5ജി, ഗ്യാലക്‌സി എ14 5ജി എന്നീ രണ്ട് 5ജി സ്മാര്‍ട്ട് ഫോണുകളാണ് കമ്പനി ഇന്ത്യയിലെത്തിച്ചത്.
90 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.6 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എ14 5ജിക്ക് നല്‍കിയിരിക്കുന്നത്. 4ജിബി,6ജിബി,8ജിബി എന്നിങ്ങനെ റാം ഓപ്ഷനുകളുള്ള ഫോണിന് എക്സിനോസ് 1330 ഒക്ടാ കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്.
മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന് 16499 രൂപയാണ് പ്രാരംഭവില
കരുത്തുറ്റ 5000എം എ എച്ച് ബാറ്ററിയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50എംപി+2എംപി+2എംപി എന്നിങ്ങനെ ഡെപ്ത്, മാക്രോ ലെന്‍സ് എന്നിവയോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനു നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് ഒഎസ് അപ്ഗ്രേഡുകളും സാംസങ് ഫോണിനു വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന് 16,499 രൂപയാണ് പ്രാരംഭവില.
ഗ്യാലക്‌സി എ23 എന്ന മറ്റൊരു 5ജി സമാര്‍ട്ട്‌ഫോണും സാംസങ് ഇന്ത്യയില്‍ പുറത്തിറക്കി. ഇന്‍ഫിനിറ്റ് വി ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. മികച്ച ദൃശ്യവിരുന്നൊരുക്കാന്‍ സാധിക്കുന്ന 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്
50മെഗാപിക്‌സല്‍ ക്വാഡ് ക്യാമറാ സെറ്റപ്പാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണം
5000എം എ എച്ച് ബാറ്ററിയും 25വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 50മെഗാപിക്‌സല്‍ ക്വാഡ് ക്യാമറാ സെറ്റപ്പാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണം. എക്സിനോസ് 1330 ഒക്ടാ കോര്‍ പ്രോസസറാണ് എ23യിലും സാംസങ് നല്‍കിയിട്ടുള്ളത്. 6ജിബി, 8ജിബി റാം ഓപ്ഷനും 128ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായെത്തിയ ഫോണിന് 22,999രൂപയാണ് പ്രാരംഭവില.