സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗ്യാലക്സി എസ്24 അള്‍ട്ര വിപണിയിലേക്ക്. ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഗ്യാലക്സി എസ്24 അള്‍ട്രയുടെ വരവ്. കഴിഞ്ഞ ദിവസമാണ് കമ്പനി ഫോണ്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 3 എസ്ഒസിയിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. ബേസ് വേരിയന്റിന് 1.29 ലക്ഷം രൂപയാണ് വില.
ഇന്ത്യയ്ക്ക് പുറത്തുള്ള പല രാജ്യങ്ങളിലും ഫോണിന്റെ വിലയില്‍ വലിയ ഇടിവുണ്ട്. ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അമേരിക്ക, യുകെ, കാനഡ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ വില ഇതാ. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന ഗ്യാലക്സ് എസ്24 അള്‍ട്രയുടെ അടിസ്ഥാന മോഡലിന്റെ വിലകളാണ് ഇവ. ഇന്ത്യയിലും ഫോണിന് ചില കിഴിവുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. 22,000 രൂപ വരെ കിഴിവ് ലഭിച്ചേക്കാം.
ഗ്യാലക്സി എസ്24 അള്‍ട്രയുടെ ഔദ്യോഗിക വില പരിശോധിക്കുമ്പോള്‍ അമേരിക്ക, ഹോങ് കോങ്, കാനഡ, തായ്‌ലന്‍ഡ് തുടങ്ങിയ മാർക്കറ്റുകളില്‍ 20,000 രൂപ വരെയാണ് വിലയിലെ കുറവ്. ഐഫോണ്‍ 15 പ്രൊ സീരിസിന് മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ 40,000 രൂപ വരെ കുറവാണെന്നാണ് റിപ്പോർട്ടുകള്‍. അമേരിക്കയില്‍ നിന്നാണ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പ്രാദേശിക സംസ്ഥാന നികുതി കൂടി അടയ്ക്കേണ്ടതായി വരും.
സാംസങ് ഗ്യാലക്സ് എസ്24 അള്‍ട്ര
(ഇന്ത്യയിലേയും മറ്റ് രാജ്യങ്ങളിലേയും വില രൂപയില്‍)
ഇന്ത്യ - 1.29 ലക്ഷം
അമേരിക്ക - 1.08 ലക്ഷം
യുകെ - 1.31 ലക്ഷം
ദുബായ് - 1.15 ലക്ഷം
ചൈന - 1.19 ലക്ഷം
ഹോങ് കോങ് - 1.05 ലക്ഷം
വിയറ്റ്നാം - 1.15 ലക്ഷം
സിംഗപൂർ - 1.19 ലക്ഷം
തായ്‌ലന്‍ഡ് - 1.09 ലക്ഷം
കാനഡ - 1.10 ലക്ഷം
ഓസ്ട്രേലിയ - 1.20 ലക്ഷം