TECHNOLOGY

ഈ ഫീച്ചറുകള്‍ നിങ്ങളുടെ സാംസങ് ഗ്യാലക്‌സിയിലുണ്ടോ? എങ്കില്‍ കാശ് പോകും!

ഭാവിയില്‍ എല്ലാ സ്മാർട്ട്ഫോണ്‍ കമ്പനികളും ഇതേ പാത പിന്തുടർന്നേക്കും

വെബ് ഡെസ്ക്

നൂതനമായ എഐ സവിശേഷതകള്‍‌ തങ്ങളുടെ ഫോണുകള്‍ അവതരിപ്പിക്കുക എന്നത് ലക്ഷ്യമാക്കിയാണ് സ്മാർട്ട‌ഫോണ്‍ ബ്രാൻഡുകള്‍ നിലവില്‍ മുന്നോട്ടുപോകുന്നത്. ജനങ്ങള്‍ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ആശ്രയിക്കുന്നുവെന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ കാരണങ്ങളിലൊന്ന്. പല സവിശേഷതകളും സൗജന്യമായി നല്‍‌കാൻ ഇനിമുതല്‍ കമ്പനികള്‍ തയാറായേക്കില്ല എന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

ഇത് ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. എഐ സവിശേഷതകള്‍ ഉപയോഗിക്കുന്നതിന് സാംസങ് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. ഏറ്റവും പുതിയ ഫോണുകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള സാംസങ്ങിന്റെ പ്രസ്താവനയ്ക്കടയിലായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹിന്ദുസ്താൻ ടൈംസ് ടെക് (എച്ച്‌ ടി ടെക്) റിപ്പോർട്ട് ചെയ്യുന്നത്.

2025 അവസാനത്തോടെ ചില എഐ ഫീച്ചറുകളുടെ ഉപയോഗത്തിന് പണം ഈടാക്കുമെന്നാണ് പ്രസ്താവനയിലെ വാചകം. ഏതൊക്കെ ഫീച്ചറുകളാണെന്നും ഏത്ര രൂപ വരെ ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നില്ല. സാംസങ് ഗ്യാലക്‌സി എസ്24 വിപണിയിലെത്തിച്ചപ്പോഴും സമാനമായ മുന്നറിയിപ്പ് സാംസങ് നല്‍കിയിരുന്നു.

സാംസങ് മാത്രമല്ല എഐ ഫീച്ചറുകള്‍ക്ക് പണം ഈടാക്കുന്നത്. അഡ്വാൻ‌സ്‌ഡ് ഫീച്ചറുകള്‍‌ ലഭ്യമാകുന്നതിന് ഗൂഗിളും ഓപ്പണ്‍എഐയും പണം ഈടാക്കുന്നുണ്ട്. വരും വർഷങ്ങളില്‍ കമ്പനികള്‍ തുക വർധിപ്പിക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ എല്ലാ സ്മാർട്ട്ഫോണ്‍ കമ്പനികളും ഇതേ പാത പിന്തുടർന്നേക്കും.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍