TECHNOLOGY

കയ്യിലും 'കാശിലും' ഒതുങ്ങും; ബഡ്ജറ്റ് വിഭാഗത്തില്‍ ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണുമായി സാംസങ്

2024 അവസാനത്തോടെയായിരിക്കും ഫോണിന്റെ ലോഞ്ചെന്നാണ് സൂചനകള്‍

വെബ് ഡെസ്ക്

ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണിന്റെ കാര്യത്തില്‍ വിപണിയിലെ ഭീമന്മാരാണ് സാംസങ്. കമ്പനിയുടെ ഫോള്‍ഡ്, ഫ്ലിപ്പ് വേരിയന്റുകള്‍ സ്മാർട്ട്ഫോണ്‍ പ്രേമികള്‍ക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നു. പക്ഷേ, ഒരു ലക്ഷം രൂപയിലധികം വില വരുന്നു എന്നത് സാധാരണക്കാർക്ക് എത്തിപ്പിടിക്കാവുന്നതിലും ദൂരത്തിലേക്ക് പ്രസ്തുത വേരിയന്റുകളെ എത്തിച്ചെന്ന് പറയാം. എന്നാല്‍ ഇതിന് പരിഹാരം സാംസങ് കണ്ടെത്തിയിരിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

ബഡ്ജറ്റ് വിഭാഗത്തില്‍ സാംസങ് ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയിലിറക്കാനൊരുങ്ങുന്നു എന്നാണ് റെവഗ്നസ് സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചിരിക്കുന്ന വിവരം. 33,000 മുതല്‍ 42,000 രൂപ വരെയായിരിക്കും ഫോണുകളുടെ വിലയെന്നും സൂചനയുണ്ട്. എഫ് ഇ വിഭാഗത്തിലായിരിക്കും ഫോണ്‍ വിപണിയിലെത്തുക. സാംസങ് ഗ്യാലക്സി സെഡ് എഫ് ഇ എന്നായിരിക്കും പേര്. ഗ്യാലക്സി സെഡ് ഫോള്‍ഡ് 6, ഫ്ലിപ് 6 എന്നീ മോഡലുകളുടെ ലോഞ്ചിന് ശേഷമായിരിക്കും സെഡ് എഫ് ഇയുടെ വരവ്.

സൂചനകള്‍ ശരിയാണെങ്കില്‍ ഗ്യാലക്ലി എസ് 23 എഫ് ഇയേക്കാള്‍ വിലകുറവായിരിക്കും സെഡ് എഫ് ഇയ്ക്ക്. എസ് 23 എഫ് ഇയ്ക്ക് ഇന്ത്യയില്‍ 59,999 രൂപയാണ് വില. ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവില്‍ 50,000 രൂപ റെയ്ഞ്ചില്‍ മോട്ടൊറോള ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയിലിറക്കുന്നുണ്ട്. സാംസങ്ങിന്റെ പുതിയ നീക്കത്തെ മറ്റ് ബ്രാന്‍ഡുകള്‍ പിന്തുടരാനുള്ള സാധ്യതകളും നിലവിലുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ