ആപ്പിള്‍ കമ്പനിയെ പരിഹസിക്കുന്ന ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച് കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ മകള്‍. ബുധനാഴ്ച പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ്‍ 14 സീരീസിനെയാണ് സ്റ്റീവ് ജോബ്‌സിന്റെ മകള്‍ ഈവ് ജോബ്‌സ് പരിഹസിച്ചത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിള്‍ പുതുതായി അവതരിപ്പിച്ചത്. മൂന്ന് ആപ്പിള്‍ 8 സീരീസ് വാച്ചുകളും എയര്‍പോഡ് പ്രോയും ഇതോടൊപ്പം പുറത്തിറക്കിയിരുന്നു.
ഒരു കടയില്‍ നിന്നും താന്‍ ധരിച്ചിരിക്കുന്ന അതേ ഷര്‍ട്ട് തന്നെ വാങ്ങുന്ന മദ്ധ്യവയസ്‌കനായ ഒറു വ്യക്തിയുടെ ചിത്രമാണ് "ഇന്നത്തെ ആപ്പിളിന്റെ റിലീസിന് ശേഷം ഐഫോണ്‍ 13ല്‍ നിന്നും ഐഫോണ്‍ 14ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഞാന്‍'' എന്ന അടിക്കുറിപ്പോടെ ഈവ് പങ്ക് വെച്ചത്. 24 കാരിയായ ഈവ് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് ട്രോള്‍ പങ്ക് വെച്ചത്.
ഇതോടെ പുതിയ ഐഫോണ്‍ 14ന് പഴയ മോഡലുകളുമായുള്ള സാമ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പല പ്രമുഖ ബ്രാന്‍ഡുകളും പുതിയ പ്രോഡക്ടില്‍ ശ്രദ്ധേയമായ സ്‌പെസിഫിക്കേഷന്‍സ് ഇല്ല എന്നത് ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റീവ് ജോബ്‌സിന് ശേഷം ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് ആണ് ബുധനാഴ്ച ഐഫോണ്‍ 14 സീരീസ് ലോഞ്ച് ചെയ്തത്.