TECHNOLOGY

'ന്യായരഹിതം', മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത ആപ്പിളിനില്ല; സുപ്രീം കോടതി

വെബ് ഡെസ്ക്

മോഷ്ടിക്കപ്പെട്ട ഐഫോൺ യുണീക് ഐഡന്റിറ്റി നമ്പർ വഴി കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത ആപ്പിളിനില്ലെന്ന് സുപ്രീം കോടതി. ടെക് മേഖലയിലെ ഭീമൻമാരായ ആപ്പിളിനെതിരേ ഒഡിഷ ഉപഭോക്തൃ കമ്മീഷൻ നടത്തിയ നിരീക്ഷണം റദ്ദാക്കിയാണ് കോടതി നിരീക്ഷണം.

ഐഫോൺ മോഷണം പോയ സാഹചര്യത്തിൽ സമർപ്പിച്ച പരാതിയിൽ ഉപഭോക്തൃ കമ്മീഷൻ പാസാക്കിയ ഉത്തരവിനെതിരെ ആപ്പിൾ ഇന്ത്യ നൽകിയ അപ്പീൽ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഒഡിഷ ഉപഭോക്തൃ കമ്മിഷൻ്റെ നിരീക്ഷണം 'ന്യായരഹിത'മാണെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ആപ്പിൾ ഇന്ത്യ സമ്മതിച്ചെങ്കിലും, മോഷ്ടിച്ച ഫോണുകൾ കണ്ടെത്താനുള്ള കടമ സംബന്ധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ആപ്പിൾ ഇന്ത്യ എതിർപ്പ് രേഖപ്പെടുത്തിയത്. നിർദേശങ്ങൾ തുടർന്നാൽ കമ്പനി 'നഷ്ടപ്പെട്ട ഉത്പന്നങ്ങൾ തിരിച്ചുപിടിക്കുന്ന അന്വേഷണ ഏജൻസി' ആകേണ്ടി വരുമെന്ന് ആപ്പിൾ ഇന്ത്യ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള, മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് ഐഫോൺ നഷ്ടപ്പെട്ട ഉപഭോക്താവാണ് ആപ്പിളിനെതിരെ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. പരാതിയിൽ വാദം കേട്ട കമ്മീഷൻ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഫോണിന്റെ യുണീക് ഐഡന്റിറ്റി നമ്പർ ഉപയോഗിച്ച് ഫോൺ കണ്ടുപിടിച്ചു നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാൻ ആപ്പിൾ ഇന്ത്യ സമ്മതിച്ചെങ്കിലും കമ്മീഷന്റെ നിരീക്ഷണത്തിനെതിരെയാണ് കമ്പനി സുപ്രിംകോടതിയെ സമീപിച്ചത്.

ആപ്പിള്‍ ഇന്ത്യയുടെ വാദങ്ങള്‍ കേട്ട് ശരിവെച്ച സുപ്രീംകോടതി കമ്മീഷന്‍ നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും