TECHNOLOGY

നിർമിത ബുദ്ധിയുടെ അസ്തിത്വ ഭീഷണികളിൽ നിന്ന് ടെക് ഭീമന്മാർ ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നു: മാക്‌സ് ടെഗ്‌മാർക്ക്

വെബ് ഡെസ്ക്

നിർമിത ബുദ്ധിയുടെ അസ്തിത്വ ഭീഷണികളിൽ നിന്ന് ടെക് ഭീമന്മാർ ലോകത്തിന്റെ ശ്രദ്ധ തിരിച്ച് വിടുകയാണെന്ന് പ്രമുഖ എ ഐ ശാസ്ത്രജ്ഞൻ മാക്‌സ് ടെഗ്‌മാർക്ക്. കൃത്രിമ ബുദ്ധിയുടെ സുരക്ഷ എന്ന വിശാലമായ ആശയം മുന്നോട്ട് വെച്ചുകൊണ്ടാണ് മനുഷ്യകുലത്തിന്റെ അസ്തിത്വ ഭീഷണികളിൽ നിന്ന് ടെക് കമ്പനികൾ ആഗോള ശ്രദ്ധ തിരിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച് ശക്തമായ പ്രോഗ്രാമുകൾ സൃഷ്ടിക്കുന്നവർക്ക് കർശന നിയന്ത്രങ്ങൾ ഏർപ്പെടുന്നതിൽ അസ്വീകാര്യമായ കാലതാമസമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയ തലസ്ഥാനമായ സിയോളിൽ നടന്ന എ ഐ ഉച്ചകോടിയിൽ അന്താരാഷ്ട്ര മധ്യമായ ഗാർഡിയനുമായി സംസാരിക്കുകയായിരുന്നു മാക്‌സ് ടെഗ്‌മാർക്ക്.

നിർമിത ബുദ്ധിയുടെ സ്വകാര്യതാലംഘനങ്ങൾ മുതൽ തൊഴിൽ വിപണിയിലെ തടസങ്ങളും വിനാശകരമായ അനന്തരഫലങ്ങളും വരെയുള്ള അപകട സാധ്യതകളെ കുറിച്ചാണ് സിയോൾ ഉച്ചകോടി പരിശോധിച്ചത്. ഉയർന്ന തലത്തിലുള്ള മൂന്ന് ഗ്രൂപ്പുകളിൽ ഒന്ന് മാത്രമാണ് സുരക്ഷയെ നേരിട്ട് അഭിസംബോധന ചെയ്തത്. ഏറ്റവും ഗുരുതരമായ അപകടസാധ്യതകളെ കുറച്ചുകാണുന്നത് പ്രയോജനകരമല്ലെന്നും, അത് യാദൃച്ഛികമല്ലെന്നും ടെഗ്മാർക്ക് പറയുന്നു.

“ഇൻഡസ്ട്രി ലോബിയിംഗിൽ നിന്ന് സംഭവിക്കുമെന്ന് ഞാൻ പ്രവചിച്ചത് അതാണ്,” അദ്ദേഹം പറഞ്ഞു. "1955-ൽ, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു എന്ന് കാണിക്കുന്ന ആദ്യത്തെ ലേഖനങ്ങൾ പുറത്തുവന്നു വളരെ വേഗം ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നു. പക്ഷേ, 1980 വരെ യാതൊരു നിയന്ത്രങ്ങളും വന്നില്ല. കാരണം ഇക്കാര്യത്തിൽ ശ്രദ്ധ തിരിക്കാൻ വ്യവസായ ലോകത്തിന്റെ ഭാഗത്ത് നിന്നും വലിയ നീക്കം ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് എനിക്ക് തോന്നുന്നു,”

“ട്യൂറിംഗ് ടെസ്റ്റ് വിജയിക്കാൻ കഴിയുന്ന എ ഐ മോഡലുകൾ നിങ്ങൾക്ക് നിയന്ത്രണം നഷ്‌ടപ്പെടാൻ സാധ്യതയുള്ള എ ഐ മോഡലുകളുടെ അതേ മുന്നറിയിപ്പാണ് നൽകുന്നത്. അതുകൊണ്ടാണ് ജെഫ്രി ഹിൻ്റൺ, യോഷുവ ബെൻഗിയോ എന്നിവരെ പോലുള്ളവരും ടെക് സിഇഒമാരും പരിഭ്രാന്തരാകുന്നത്," അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിർമിത ബുദ്ധി മൂലമുള്ള അപകടങ്ങളെക്കുറിച്ച് ആശങ്കകളുടെ തുടർച്ചയായി, കഴിഞ്ഞ വർഷം എ ഐ ഗവേഷണത്തിൽ ആറ് മാസത്തെ താൽക്കാലിക വിരാമം വേണമെന്ന ആവശ്യത്തിന് നേതൃത്വം നൽകിയത് ടെഗ്‌മാർക്കിന്റെ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആയ ഫ്യൂച്ചർ ഓഫ് ലൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു.

എ ഐയുടെ ഗോഡ്ഫാദർമാരായി കണക്കാക്കുന്ന ഹിൻ്റണും ബെൻജിയോയും ഉൾപ്പെടെയുള്ള വിദഗ്ധരിൽ നിന്ന് ആയിരകണക്കിന് ഒപ്പുകൾ ശേഖരിച്ചെങ്കിലും ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

ആ വർഷം മാർച്ചിൽ ഓപ്പൺഎഐയുടെ ജിപിടി-4 മോഡലിൻ്റെ വിക്ഷേപണം വരാനിരിക്കുന്ന വലിയ അപകടത്തിന്റെ മുന്നറിയിപ്പാണെന്നും ടെഗ്‌മാർക്ക് ചൂണ്ടിക്കാട്ടുന്നു. അപകടസാധ്യത അസ്വീകാര്യമായ തരത്തിൽ അടുത്തിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ടെക് കമ്പനി മേധാവികൾ ഇതിന് നിശബ്ദ പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും ഒരാൾക്ക് ഈ ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നാൽ പോരെന്നും എല്ലാവർക്കുമായി സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1942-ൽ ചിക്കാഗോ ഫുട്ബോൾ മൈതാനത്തിന് കീഴിൽ എൻറിക്കോ ഫെർമി സ്വയം-സുസ്ഥിരമായ ന്യൂക്ലിയർ ചെയിൻ റിയാക്‌ടർ നിർമിച്ച സംഭവം അദ്ദേഹം അനുസ്മരിച്ചു.

“അക്കാലത്തെ മുൻനിര ഭൗതികശാസ്ത്രജ്ഞർ ശരിക്കും ഞെട്ടിപ്പോയി. കാരണം ഒരു ന്യൂക്ലിയർ ബോംബ് നിർമിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം തരണം ചെയ്യപ്പെട്ടുവെന്ന് അവർ മനസ്സിലാക്കി. 1945-ലെ ട്രിനിറ്റി ടെസ്റ്റോടെ ഏതാനും വർഷങ്ങൾക്കപ്പുറം മാത്രമാണ് ആ അപകടമെന്ന് അവർ മനസിലാക്കി. വാസ്തവത്തിൽ അത് മൂന്ന് വർഷം മാത്രമായിരുന്നു," ഭൗതികശാസ്ത്രജ്ഞൻ കൂടിയായ ടെഗ്മാർക്ക് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും