TECHNOLOGY

ഡീപ് ഫെയ്ക് പോണ്‍ വിവാദത്തില്‍ ദക്ഷിണ കൊറിയ, വീഡിയോ പ്രചരിച്ചതില്‍ മാപ്പ് പറഞ്ഞ് ടെലഗ്രാം

ഡീപ് ഫെയ്ക് പോണോഗ്രാഫി കണ്ടന്റുകള്‍ ടെലഗ്രാം വഴി പ്രചരിച്ച സാഹചര്യത്തിലാണ് മെസേജിങ് ആപ്പ് ഖേദപ്രകടവുമായി രംഗത്തത്തിയത്

വെബ് ഡെസ്ക്

മയക്കുമരുന്ന് വ്യാപാരവും തീവ്രവാദപ്രവര്‍ത്തനത്തിനും വേദിയാകുന്നു എന്ന ആരോപണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടപടികളിലേക്ക് കടക്കുമ്പോള്‍ ഡീപ് ഫെയ്ക് പോണ്‍ വിഷയത്തില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് ടെലഗ്രാം. ഡീപ് ഫെയ്ക് പോണോഗ്രാഫി കണ്ടന്റുകള്‍ ടെലഗ്രാം വഴി പ്രചരിച്ച സാഹചര്യത്തിലാണ് മെസേജിങ് ആപ്പ് ഖേദപ്രകടവുമായി രംഗത്തത്തിയത്. ഡിജിറ്റല്‍ സെക്‌സ് ക്രൈം സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടെലഗ്രാമിന്റെ നടപടി.

ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ ചിത്രങ്ങള്‍ ടെലഗ്രാം വഴി വ്യാപകമായി പ്രചരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ ദക്ഷിണ കൊറിയന്‍ പോലീസ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൗമാരക്കാര്‍ നിയന്ത്രിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ടെലഗ്രാം ചാറ്റ് റൂമുകളിലാണ് യുവതികളുടെ ഡീപ് ഫെയ്ക് ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നത്.

ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം വീഡിയോകള്‍ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും ദക്ഷിണ കൊറിയ കമ്യൂണിക്കേഷന്‍സ് സ്റ്റാന്‍ഡേര്‍ഡിന് (കെസിഎസ് സി) നല്‍കിയ കത്തില്‍ ടെലഗ്രാം വ്യക്തമാക്കുന്നു. കെ സി എസ് സി ആവശ്യപ്പെട്ടത് പ്രകാരം ഇത്തരം 25 വീഡിയോള്‍ നീക്കം ചെയ്തിട്ടുണ്ട് എന്നും ടെലഗ്രാം വ്യക്തമാക്കുന്നു.

ദക്ഷിണ കൊറിയയിലെ പ്രമുഖമായ രണ്ട് യൂണിവേഴ്‌സിറ്റികളെ ചുറ്റിപ്പറ്റിയാണ് ഡീപ് ഫെയ്ക് പോണ്‍വീഡിയോകള്‍ പ്രചരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 118 ഓളം വീഡിയോകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇതില്‍ ആറ് പേരും കൗമാരക്കാരായിരുന്നു. വീഡിയോകളും ചിത്രങ്ങളും പ്രചരിച്ച ചാറ്റ് റൂമുകളും യൂണിവേഴ്‌സിറ്റി സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്. ഇത്തരം ഡീപ് ഫെയ്ക് വീഡിയോകള്‍ക്ക് ഇരയായതും വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു.

ഇത്തരം, കേസുകളില്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ. അഞ്ച് വര്‍ഷത്തോളം തടവും അന്‍പത് ലക്ഷം വോണ്‍ (കൊറിയന്‍ കറന്‍സി) പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും