അപ്പിള്‍ വാച്ച് സീരീസ് 8  
TECHNOLOGY

മെഡിക്കൽ അസിസ്റ്റൻസ്, എമർജൻസി എസ്ഒഎസ്, ഡൈവിംഗ് ആക്സസറീസ്: അത്യുഗ്രൻ ഫീച്ചറുകളുമായി ആപ്പിള്‍ വാച്ച് 8 സീരീസ്

ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ജപ്പാൻ, യുഎഇ, യുകെ, അമേരിക്ക, തുടങ്ങി 40 ലധികം രാജ്യങ്ങളിൽ, സെപ്റ്റംബർ 23 മുതൽ സ്മാർട്ട് വാച്ച് ലഭ്യമാകും.

വെബ് ഡെസ്ക്

എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ഇസിജി തുടങ്ങി അത്യുഗ്രൻ ഫീച്ചറുകളുമായാണ് ആപ്പിളിന്റെ ഏറ്റവും മികച്ച വാച്ച് സീരീസ് 8 പുറത്തിറങ്ങിയത്. ബുധനാഴ്ച നടന്ന ആപ്പിൾ 'ഫാർ ഔട്ട്' ഇവന്റിൽ ഐഫോണുകൾക്ക് ഒപ്പം പുറത്തിറക്കിയ ഉപകരണങ്ങളിൽ മുഖ്യ ആകർഷണം ആപ്പിൾ വാച്ച് സീരീസ് 8 ലെ ആപ്പിൾ വാച്ച് അൾട്രായും, ആപ്പിൾ വാച്ച് SE യുമാണ്.

പുതിയ 'ആപ്പിൾ വാച്ച് പ്രോ' മോഡൽ, കമ്പനി അവതരിപ്പിക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനു വിരാമമിട്ടാണ് ഏവരെയും അതിശയിപ്പിച്ചുകൊണ്ട്, ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ ബാക്കപ്പ് ഉള്ള അൾട്രാ മോഡൽ വാച്ച് അവതരിപ്പിച്ചത്. ഭാവിയിൽ 60 മണിക്കൂർ വരെ ബാറ്ററി ലൈഫ് നിലനിർത്തുന്ന അപ്‌ഡേഷൻ കൊണ്ടുവരുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വിമിങ് പ്രൂഫ്, ഡസ്റ്റ് പ്രൂഫ്, ക്രാക് റെസിസ്റ്റന്‍സ് എന്നിവയ്ക്ക് പുറമെ, ശരീരോഷ്മാവ് അളക്കാനും അടിയന്തര ഘട്ടങ്ങളിൽ മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനം സീരീസ് 8 ന്റെ പ്രത്യേകതകളാണ്.

ആപ്പിൾ വാച്ച് അൾട്രായുടെ സവിശേഷതകൾ

പുതിയ ആപ്പിൾ വാച്ച് അൾട്രായിൽ ടൈറ്റാനിയം ബോഡിയിൽ, 49 എംഎം റെറ്റിന ഡിസ്പ്ലേയാണുള്ളത്. ഇത് 2,000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സ് വരെ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് വാച്ചിന്റെ വലിയ സഫയർ ക്രിസ്റ്റൽ ഡിസ്പ്ലേയ്ക്കായി രൂപകൽപ്പന ചെയ്ത, ഹൈക്കിങ്ങിനു സഹായിക്കുന്ന ഒരു പുതിയ വേഫൈൻഡർ വാച്ച് ഫെയ്സും ഇതിൽ ഉൾപ്പെടുന്നുണ്ട്. സ്കൂബ ഡൈവർമാർക്കായി ഒരു പുതിയ ഓഷ്യാനിക്+ ആപ്പും വാച്ചിൽ ലഭ്യമാണ്. ഇതുവരെ പുറത്തിറക്കിയ ആപ്പിൾ വാച്ച് മോഡലുകളിൽ ഇല്ലാത്ത ആക്ഷൻ ബട്ടൺ വിവിധ പ്രോഗ്രാമുകൾ നിർവഹിക്കാനായി സജ്ജീകരിച്ചിരിക്കുന്നു.

ആപ്പിൾ വാച്ച് അൾട്ര

മികച്ച ശബ്ദ ഗുണനിലവാരത്തിനായി മൂന്ന് മൈക്രോഫോണുകളും അഡാപ്റ്റീവ് ബീംഫോർമിംഗ് അൽഗൊരിതവും സ്മാർട്ട് വാച്ചിൽ എടുത്തുപറയേണ്ടതാണ്. ഇത് പ്രതികൂല സാഹചര്യങ്ങളിൽ അന്തരീക്ഷ പശ്ചാത്തല ശബ്ദങ്ങൾ കുറയ്ക്കുവാനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്നാണ് കമ്പനിയുടെ അവകാശവാദം. എൽ 1, എൽ 5 ജിപിഎസ് അൽഗോരിതങ്ങൾക്ക് ഇരട്ട ആവൃത്തി പിന്തുണ നല്കാൻ ഇത് സഹായകമാണ്. കൂടാതെ, ആപ്പിൾ പുറത്തിറക്കിയ മറ്റ് സീരിസിനെക്കാൾ പ്രവർത്തനക്ഷമത സീരീസ് 8 ന് ഉണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നു.

പുതിയ ആക്ഷൻ ബട്ടൺ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് വേഗത്തിൽ ജിപിഎസ് ഉപയോഗിക്കാൻ കഴിയും. കൂടാതെ, മാപ്പിൽ പുതിയ കോമ്പസ് വേപോയിന്റ് അടയാളപ്പെടുത്താനും സാധിക്കും. കണക്ഷൻ നഷ്ടമായാൽ, ഉപയോക്താക്കൾക്ക് ദ്രുതഗതിയിൽ റൂട്ട് വീണ്ടെടുക്കാൻ ബാക്ക്ട്രാക്ക് സംവിധാനം സഹായിക്കും. വാച്ചിലെ ആക്ഷൻ ബട്ടണും ക്രൌണും ഗ്ലൗസുകൾ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാൻ സാധിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വെള്ളത്തിനടിയിൽ 100 മീറ്റർ വരെ വാട്ടർപ്രൂഫ് ആണ്.

ആപ്പിൾ വാച്ച് SE യുടെ സവിശേഷതകള്‍

ആപ്പിൾ വാച്ച് SE (2nd ജനറേഷൻ) 2020-ൽ പുറത്തിറക്കിയതിനേക്കാൾ 30 ശതമാനം കൂടുതൽ വലിപ്പമുള്ള റെറ്റിന OLED ഡിസ്പ്ലേ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ ക്രമീകരിച്ചിട്ടുള്ള S8 പ്രൊസസർ S5 ചിപ്‌സെറ്റ് ഉള്ള പഴയ മോഡലിനേക്കാൾ 20 ശതമാനം വേഗതയുള്ളതാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ആപ്പിൾ വാച്ച് SE

പുതിയ ആപ്പിൾ വാച്ച് SE, ആരോഗ്യ നിരീക്ഷണ സവിശേഷതകളോടെയാണ് എത്തുന്നത്. ഇസിജിയും രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷണവുമുൾപ്പെടെ എല്ലാം ഇതിലൂടെ അറിയാൻ സാധിക്കും. ആപ്പിൾ വാച്ച് സീരീസ് 8 ലൈനപ്പിൽ ലഭ്യമായ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറും ഇത് വാഗ്ദാനം ചെയ്യുന്നു. വാഹനാപകടങ്ങൾ തിരിച്ചറിയാനും അപകടത്തിൽ പെട്ട വ്യക്തി വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയാൽ, പുറത്തേക്ക് ഓട്ടോമാറ്റിക് സന്ദേശം നൽകാനുള്ള സംവിധാനവും ഇതിലുണ്ട്. കൂടാതെ, പുതിയ ആപ്പിൾ വാച്ച് SE, 50 മീറ്റർ വരെ വാട്ടർ റെസിസ്റ്റന്റുമാണ്.

ആപ്പിൾ വാച്ച് സീരീസ് 8ന്‍റെ വിപണി വില

പുതുതായി അവതരിപ്പിച്ച ആപ്പിൾ വാച്ചിന്റെ സീരീസ് 8 ന്, ഇന്ത്യയിൽ 89,900 രൂപയാണ്. ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ജപ്പാൻ, യുഎഇ, യുകെ, അമേരിക്ക, തുടങ്ങി 40 ലധികം രാജ്യങ്ങളിൽ, സെപ്റ്റംബർ 23 മുതൽ സ്മാർട്ട് വാച്ച് വിപണിയിൽ ലഭ്യമാകും. ആപ്പിൾ വാച്ച് അൾട്രാ സ്റ്റാർട്ടിനായുള്ള ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ആപ്പിൾ അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ