Martin Cooper 
TECHNOLOGY

''ഫോൺ മാറ്റി വെച്ച് ജീവിക്കൂ''- ഉപദേശവുമായി മൊബൈൽ ഫോൺ ഉപ‍ജ്ഞാതാവ്

തന്റെ സമയത്തിന്റെ അഞ്ച് ശതമാനം മാത്രമേ താൻ മൊബൈൽ ഫോൺ ഉപയോ​ഗിക്കാറുള്ളൂവെന്ന് മാർട്ടിൻ കൂപ്പർ

വെബ് ഡെസ്ക്

മണിക്കൂറുകളോളം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന യുവതലമുറയോട് ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ നിർമിച്ചയാൾക്ക് പറയാനുള്ളത് പറയാനുള്ളത് ഇതാണ്- ദിവസം മുഴുവൻ ഫോണിൽ ചെലവഴിക്കാതെ പോയി ജീവിക്കൂ. ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് 93 വയസ്സുകാരനായ മാർട്ടിൻ കൂപ്പറിന്റെ പ്രതികരണം.

സെൽഫോണിന്റെ ഉപജ്ഞാതാവൊക്കെയാണെങ്കിലും ആളുകൾ അവരുടെ ഫോണുകളിൽ കുറച്ച് സമയം മാത്രം ചെലവഴിക്കണമെന്നും അൽപ്പം ജീവിക്കണമെന്നുമാണ് കൂപ്പർ പറ‍യുന്നത്. ആകെയുള്ള സമയത്തിന്റെ അഞ്ച് ശതമാനം മാത്രമേ താൻ മൊബൈൽ ഫോൺ ഉപയോ​ഗിക്കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ദിവസവും മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ചെലവഴിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിനാണ് കൂപ്പറിന്റെ മറുപടി.

ആപ്പ് മോണിറ്ററിം​ഗ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കുകൾ പ്രകാരം ഒരു ദിവസം ആളുകൾ ശരാശരി 4.8 മണിക്കൂർ ഫോണിൽ ചെലവഴിക്കുന്നുണ്ട്. അതായത് ആഴ്ചയിൽ 33.6 മണിക്കൂറും മാസത്തിൽ 144 മണിക്കൂറും.

1973ലാണ് ആ​ദ്യ വയർലെസ് സെല്ലുലാറായ മോട്ടോറോള DynaTAC 8000X കൂപ്പർ അവതരിപ്പിക്കുന്നത്. അതിന് 2½ പൗണ്ട് ഭാരവും 10 ഇഞ്ച് നീളവും ഉണ്ടായിരുന്നു. സെൽഫോൺ കണ്ടുപിടിക്കുമ്പോൾ അത് എങ്ങനെ പ്രവർത്തിക്കണം എന്നതിന് മുമ്പ്, അത് കാണാൻ എങ്ങനെയുണ്ടാകണം എന്നാണ് താൻ ആലോചിച്ചതെന്ന് കൂപ്പർ പറഞ്ഞു. പോക്കറ്റിൽ കൊള്ളാവുന്നയത്ര വലിപ്പവും എന്നാൽ ചെവിയ്ക്കും വായയ്ക്കും ഇടയിൽ നിൽക്കാൻ പാകത്തിൽ വലിപ്പമുള്ളതുമായ ഫോൺ ആയിരുന്നു തന്റെ ഭാവനയിൽ ഉണ്ടായിരുന്നത്. ആദ്യമായി നിർമിച്ച ഫോണിൽ 25മിനിറ്റ് സംസാരിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Martin Cooper

1950ൽ ചിക്കാ​ഗോയിലെ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക് എഞ്ചിനീയറിം​ഗിൽ ബിരുദം നേടിയ കൂപ്പർ, കൊറിയൻ യുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിൽ ചേർന്നു. യുദ്ധത്തിന് ശേഷം ടെലിടൈപ്പ് കോർപ്പറേഷനിൽ പ്രവർത്തിച്ച കൂപ്പർ പിന്നീട് 1954ൽ മോട്ടോറോളയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live