TECHNOLOGY

സ്മാർട്ഫോൺ: ഉപഭോക്താക്കളുടെ പ്രധാനപരിഗണന ചിപ്സെറ്റിലേക്ക് മാറുന്നെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്

രാജ്യത്ത് സ്മാർട്ട് ഫോൺ വിപണി വളരെയധികം വിപുലമായിക്കൊണ്ടിരിക്കുന്ന കാലത്ത്, ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്? മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ആളുകൾ പ്രധാനമായും ശ്രദ്ധിക്കുന്ന മൂന്നു പ്രധാനപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്ന കൌണ്ടർ പോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു.

റിപ്പോർട്ട് പ്രകാരം 76 ശതമാനം ഉപഭോക്താക്കളും ശ്രദ്ധിക്കുന്നത് മൊബൈൽ ഫോണുകളുടെ പ്രവർത്തന ക്ഷമതയാണ്. 66 ശതമാനം പേരും ഡിവൈസുകളുടെ ഗ്രാഫിക്‌സും ഗെയിമിംഗ് പെർഫോമൻസുമാണ് ശ്രദ്ധിക്കുന്നത്. 62 ശതമാനം പേർ ഇപ്പോൾ പരിഗണിക്കുന്നത് 5ജി സൗകര്യമുണ്ടോ എന്നതാണ്.

രാജ്യത്തെ 77 ശതമാനം സ്മാർട്ട് ഫോൺ ഉപഭോക്താക്കളും ഫോണിന്റെ ചിപ്സെറ്റും പെർഫോമൻസുമാണ് പരിഗണിക്കുന്നത്. സ്മാർട്ട് ഫോണുകൾ, ഇയർ ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ എന്നിവ വാങ്ങുന്ന സമയത്ത് ആളുകൾ ആദ്യം പരിഗണിക്കുന്നത് ഏതാണ് ചിപ്സെറ്റ് എന്നും അതിന്റെ പ്രവർത്തനക്ഷമത എന്താണ് എന്നതുമാണ്.

എന്തുകൊണ്ട് ചിപ്സെറ്റ് പ്രധാനപ്പെട്ടതാകുന്നു?

ഇപ്പോൾ വിപണിയിൽ വരുന്ന പ്രധാനപ്പെട്ട ഇലക്ട്രോണിക് ഉപകാരണങ്ങളിലെല്ലാം ഏറ്റവും നൂതനമായ ചിപ്സെറ്റുകളാണ് വരുന്നത്. ആപ്പിൾ ഫോണുകളും ഗൂഗിൾ പിക്സെലും സാംസങ് ഫോണുകളും ഉൾപ്പെടെ എല്ലാ പ്രധാന ഫോണുകളും മികച്ച ചിപ്സെറ്റുകളുമായാണ് മത്സരം നിലനിർത്തുന്നത്. ഓരോ ഉപകരണങ്ങളുടെയും ഹൃദയമായി തന്നെ ചിപ്സെറ്റുകളെ കണക്കാക്കാം.

5ജിയിലേക്ക് മാറുന്ന കാലത്ത് മികച്ച ചിപ്സെറ്റുകൾ ഫോണുകൾക്ക് കൂടുതൽ പ്രവർത്തനക്ഷമത നൽകുന്നു.

2023 ലെ ഏറ്റവും മികച്ച ചിപ്സെറ്റ് മീഡിയ ടെക് ആയിരുന്നു. രാജ്യത്ത് 61 ശതമാനം ഉപഭോക്താക്കളും മീഡിയ ടെക് ചിപ്സെറ്റുകളെ കുറിച്ച് അറിയാവുന്നവരാണ്. അവർക്ക് വിപണിയുടെ 31 ശതമാനം ഓഹരിയുണ്ടായിരുന്നു എന്നും കൌണ്ടർ പോയിന്റിന്റെ ഏറ്റവും പുതിയ ഗ്ലോബൽ സ്മാർട്ഫോൺ എ പി ഷിപ്മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ കൂടി ഭാഗമാകുന്നതോടെ വ്യക്തിഗതമായ അഭിപ്രായങ്ങളായിരിക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാനമായും ഭാഗമാക്കുക എന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും