TECHNOLOGY

ബാക്ക് അപ്പ് സൈസ് കുറച്ച് സ്മാര്‍ട്ട്ഫോണുകളില്‍ ദീര്‍ഘകാലം സന്ദേശം സൂക്ഷിക്കാം; പരീക്ഷിക്കാം ഈ രീതികള്‍

ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ സ്‌റ്റോറേജില്‍ സ്‌റ്റോര്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം

വെബ് ഡെസ്ക്

അനുവദിക്കപ്പെട്ട സ്‌റ്റോറേജ് പരിധിക്കെതിരെ വാട്‌സ് ആപ്പ് ബാക്കപ്പുകളുടെ കണക്കെടുക്കുന്ന രീതി ഗൂഗിള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇത് പ്രകാരം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ സന്ദേശങ്ങള്‍ സൗജന്യമായി ഒരുപാട് നാളത്തേക്ക് ബാക്ക് അപ്പ് ചെയ്യാന്‍ സാധിക്കില്ല. പ്രത്യേകിച്ചും ഈ ബുദ്ധിമുട്ടുകള്‍ 15 ജിബിക്ക് മുകളില്‍ ഡേറ്റയുള്ള ഫോണുകളെയാണ് ബാധിക്കുന്നത്.

ഇതേ സാഹചര്യം തന്നെയാണ് ഐ ഫോണിലും നിലനില്‍ക്കുന്നത്. ഐ ക്ലൗഡ് സ്‌റ്റോറേജിനെതിരെ ചാറ്റ് ബാക്ക് അപ്പുകള്‍ ഐ ഫോണിലും കണക്കാക്കുന്നുണ്ട്. എന്നാല്‍ ബാക്ക്അപ്പ് സൈസുകള്‍ കുറച്ചാല്‍ ഇതിനൊരു പരിഹാരമുണ്ടാക്കാം. ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ സ്‌റ്റോറേജില്‍ സ്‌റ്റോര്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം

ഓട്ടോ മീഡിയ ഡൗണ്‍ലോഡ് പ്രവര്‍ത്തനരഹിതമാക്കുക

ഓട്ടോ മീഡിയ ഡൗണ്‍ലോഡ് ഓഫ് ചെയ്തിട്ടാല്‍ ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ഉള്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കാം. നിരവധി ഗ്രൂപ്പുകളും അവയില്‍ നിന്ന് സന്ദേശങ്ങളും വരുന്നവര്‍ക്ക് പാലിക്കാന്‍ പറ്റിയ രീതിയാണിത്.

ചാറ്റ് ബാക്ക് അപ്പില്‍ വീഡിയോസ് ഉള്‍പ്പെടുത്താതിരിക്കുക

വാട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുമ്പോള്‍ വീഡിയോകള്‍ ഉള്‍പ്പെടുത്തിയാല്‍ സ്‌പേസ് ഒരുപാട് നഷ്ടമാകും. വാട്‌സ്ആപ്പ് ബാക്ക് അപ്പ് മെനുവിലെ 'ഇന്‍ക്ലൂഡ് വീഡിയോസ്' എന്ന ഓപ്ഷന്‍ ഓഫ് ആക്കി വെക്കുകയാണെങ്കില്‍ ഇതിനൊരു പ്രതിവിധി ലഭിക്കും.

ഡിസപ്പിയറിങ് മെസേജുകള്‍ ഓണാക്കുക

ഡിസപ്പിയറിങ് മെസേജ് ഓപ്ഷന്‍ ഓണാക്കി വെക്കുകയാണെങ്കില്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും അപ്രത്യക്ഷമാകും. ഇതിലൂടെ ബാക്ക് അപ്പ് സൈസ് കുറയ്ക്കാന്‍ സാധിക്കും. എല്ലാ ചാറ്റുകളും, അല്ലെങ്കില്‍ തിരഞ്ഞെടുത്ത ചാറ്റുകളിലെ സന്ദേശങ്ങള്‍ അപ്രത്യക്ഷമാക്കാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പിലുണ്ട്.

ബോണസ് ടിപ്

എന്നാല്‍ പ്രധാനപ്പെട്ട, ഒഴിവാക്കാനാകാത്ത ഡേറ്റകളാണുള്ളതെങ്കില്‍ ഗൂഗിളില്‍ നിന്നോ ആപ്പിളില്‍ നിന്നോ സ്‌റ്റോറേജുകള്‍ വാങ്ങേണ്ടി വരും. ഗൂഗിളില്‍ ബാക്ക് അപ്പിന് വേണ്ടി ഒരു മാസം 130 രൂപയുടെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി 100 ജിബി ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. ഐ ക്ലൗഡില്‍ പ്രതിമാസം 75 രൂപയും 50 ജിബിയുടെ സ്റ്റോറേജും നല്‍കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ