TECHNOLOGY

ട്രാക്ക് ചെയ്യാം, നിയന്ത്രിക്കാം, കണ്ടെത്താം; നഷ്ടപ്പെട്ട ആൻഡ്രോയിഡ് ഫോണുകൾ കണ്ടെത്താനുള്ള വഴികൾ

ഗൂഗിളിന്റെ പുതിയ അപ്ലിക്കേഷനായ 'ഫൈൻഡ് മൈ ഡിവൈസ്' വഴി നഷ്ടപ്പെട്ട സ്മാർട്ഫോണുകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും

വെബ് ഡെസ്ക്

മൊബൈൽ ഫോൺ ഇല്ലാത്ത സാഹചര്യത്തെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല ഇന്നത്തെ തലമുറയ്ക്ക്. മിക്ക ആളുകളുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു സ്മാർട് ഫോണുകൾ. മറ്റുള്ളവരുമായി സംസാരിക്കാനും, സന്ദേശങ്ങൾ അയക്കാനും മാത്രമല്ല ഇന്നത്തെ കാലത്ത് ആളുകൾ ഫോൺ ഉപയോഗിക്കുന്നത്. ബാങ്കിങ് സേവനങ്ങൾ മുതൽ മറ്റുള്ള വ്യക്തിഗതവിവരങ്ങൾ ഉൾപ്പടെ സ്മാർട്ഫോണുകളിൽ രേഖപ്പെടുത്തി സംരക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. അപ്പോള്‍ മൊബൈൽ ഫോൺ നഷ്ടമായാലോ?

ഇനി അപ്രതീക്ഷിതമായി ഫോൺ നഷ്ടപ്പെട്ടാൽ സമ്മർദ്ദത്തിൽ ആകേണ്ട കാര്യമില്ല. അതിനുള്ള പരിഹാരവുമായാണ്‌ ഗൂഗിൾ എത്തിയിരിക്കുന്നത്, അവരുടെ ആപ്ലിക്കേഷൻ 'ഫൈൻഡ് മൈ ഡിവൈസ്'. ആൻഡ്രോയിഡ് ഫോണുകളിൽ ഈ അപ്ലിക്കേഷൻ പ്രത്യേകമായി തന്നെ ഡൗൺലോഡ് ചെയ്യണം. ഐഫോണുകളിൽ ഇൻ-ബിൽഡ് ആയിട്ടാണ് ഈ ഫീച്ചറുള്ളത്.

ഒന്നിലധികം ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നഷ്ടപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തുന്നതും നിയന്ത്രിക്കുന്നതും എളുപ്പമാകും. വീടിനുള്ളിൽ തന്നെയാണ് ഫോൺ വെച്ച മറന്നതെങ്കിൽ, കൈവശമുള്ള ഫോൺ ഉപയോഗിച്ച് ഒരു സൂചന ശബ്‌ദം പ്ലേ ചെയ്യാനും, ലോക്ക് ചെയ്‌ത് ഉപകരണം സുരക്ഷിതമാക്കാനും ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ഉപകരണത്തിലേക്കുള്ള ദിശാസൂചനകൾ നേടാനുള്ള ഓപ്‌ഷനുകൾ ലഭ്യമാണ്. ഫൈൻഡ് മൈ ഡിവൈസ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് നിങ്ങളുടെ എല്ലാ ഉപകരണങ്ങളും ഒരേ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സ്‌മാർട്ട്‌ഫോണുകളോ ടാബ്‌ലെറ്റുകളോ മാത്രമല്ല, ഗൂഗിളിന്റെ വിയർ-ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾക്കും ഇത് പ്രായോഗികമാണ്.

മറ്റൊരു ആൻഡ്രോയിഡ് ഫോൺ നിങ്ങളുടെ കൈവശമില്ലെങ്കിൽ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് ജിമെയിൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്, അല്ലെങ്കിൽ 'google.com/android/find/' വഴി കമ്പ്യൂട്ടറിൽ ആക്‌സസ് ചെയ്യാവുന്നതാണ്.

ഫോൺ സെറ്റിങ്സിൽ 'സെക്യൂരിറ്റി' വിൻഡോയിൽ ഫൈൻഡ് മൈ ഡിവൈസ്, വെബ്, ഗൂഗിൾ എന്നീ മൂന്ന് ഓപ്ഷനുകളിലൂടെയാണ് നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ ഫോൺ ലൊക്കേറ്റ് ചെയ്യാൻ കഴിയുക. ഈ വിൻഡോയിൽ സ്വിച്ച് അക്കൗണ്ട്സ് തിരഞ്ഞെടുത്ത്, ഗസ്റ്റ് മോഡിൽ നഷ്ടമായ ഫോണിന്റെ ഗൂഗിൾ ഐഡി വെച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാനും ഫോൺ കണ്ടെത്താനും സാധിക്കും. ഇതിലൂടെ ഫോൺ നിലവിൽ ഉള്ള കൃത്യമായ സ്ഥലം ജിപിഎസിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.

ഫൈൻഡ് മൈ ഡിവൈസ് ആപ്പിലൂടെ ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്യാനും സാധിക്കും ഇതിലൂടെ നഷ്ടപ്പെട്ട ഫോണിലുള്ള സ്വകാര്യ ഫയലുകൾ മറ്റാർക്കും ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാകും. എന്നാൽ, ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്‌താൽ, ഫൈൻഡ് മൈ ഡിവൈസ് ആപ്പ് വഴി നിങ്ങൾക്ക് നഷ്ടപ്പെട്ട ഉപകരണത്തിന്റെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ കഴിയില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ