TECHNOLOGY

കോള്‍ റെക്കോഡിങ്ങും എഐ ട്രാന്‍സ്ക്രിപ്ഷനും; ഫീച്ചറുകള്‍ ഇന്ത്യയിലും അവതരിപ്പിക്കാന്‍ ട്രൂകോളർ

ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിങ് ഫീച്ചർ പ്രവർത്തിക്കുക

വെബ് ഡെസ്ക്

കോള്‍ റെക്കോഡിങ്ങും നിർമിതബുദ്ധി (എഐ) ഉപയോഗിച്ചുള്ള ട്രാന്‍സ്ക്രിപ്ഷന്‍ (പകർപ്പെഴുത്ത്) ഫീച്ചറും ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ട്രൂകോളർ. ഇരുസവിശേഷതകളും 2023 ജൂണില്‍ അമേരിക്കയില്‍ ലഭ്യമായിരുന്നു. ലോകത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് ഫീച്ചർ വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നില്‍.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ട്രൂകോളറിലൂടെ കോളുകള്‍ റെക്കോഡ് ചെയ്യാനാകും. ഇതിന് പുറമെ കോള്‍ റെക്കോഡിങ് എഐ ഉപയോഗിച്ച് ട്രാന്‍സ്ക്രൈബ് ചെയ്യാനുമാകും. പ്രീമിയം അംഗങ്ങള്‍ക്കായിരിക്കും ഫീച്ചർ ലഭ്യമാകുക.

ആപ്പിനുള്ളില്‍ നിന്നുതന്നെ കോള്‍ റെക്കോഡിങ് സാധ്യമാകും. ഇതിനായി മറ്റ് ആപ്പുകള ആശ്രയിക്കേണ്ടതില്ല. കോള്‍ റെക്കോഡിങ് പൂർണമായതിന് ശേഷമായിരിക്കും ട്രാന്‍സ്ക്രിപ്ശന്‍ ലഭിക്കുക. നേരത്തെയും ആപ്ലിക്കേഷനില്‍ കോള്‍‍ റെക്കോഡിങ് സാധ്യമായിരുന്നു. എന്നാല്‍ ഗൂഗിളിന്റെ നിയന്ത്രണം മൂലം ഫീച്ചർ നിർത്തലാക്കുകയായിരുന്നു.

ഐഒഎസിലും ആന്‍ഡ്രോയിഡിലും വ്യത്യസ്തമായാണ് കോള്‍ റെക്കോഡിങ് ഫീച്ചർ പ്രവർത്തിക്കുക. തേഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ഐഫോണില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. അതിനാല്‍ ട്രൂകോളറിലെ സേർച്ച് പേജില്‍ പോയതിനുശേഷം റെക്കോഡ് കോള്‍ എന്ന ഓപ്ഷന്‍ ഉപയോഗിക്കണം.

ആന്‍ഡ്രോയിഡില്‍ എളുപ്പമാണ് കാര്യങ്ങള്‍. ട്രൂകോളർ ഡയലറിനൊപ്പം തന്നെ റെക്കോഡിങ്ങിനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും കോള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ ട്രാന്‍സ്ക്രിപ്ഷനായുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലും ട്രാന്‍സ്ക്രിപ്ഷന്‍ ലഭ്യമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ