TECHNOLOGY

ബജറ്റ് ഫ്രണ്ട്‌ലി മുതല്‍ പ്രീമിയം വരെ; ജൂലൈയില്‍ എത്തുന്നത് കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

പ്രമുഖ ബ്രാന്‍ഡുകളായ ലാവ, ഐക്യുഒ, മോട്ടോറോള, സിഎംഎഫ്, റെഡ്മി, സാംസങ്ങ്, ഒപ്പോ, വണ്‍ പ്ലസ് എന്നിവ തങ്ങളുടെ ഏറ്റവും പുതിയ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്

വെബ് ഡെസ്ക്

ഈ മാസം സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനൊരുങ്ങുകയാണോ നിങ്ങൾ?എങ്കിൽ നിങ്ങൾക്ക് ഏറ്റവും ഉചിതമായ സമയമാണിത്. ഇരുപതോളം പുതിയ മോഡലുകളാണ് ഈ മാസം പുറത്തിറങ്ങുന്നത്. ഉപഭോക്തൃ മുന്‍ഗണനകളുടെ വിപുലമായ ഒരു നിരയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന് അനുയോജ്യമായ ഓപ്ഷനുകള്‍ മുതല്‍ അത്യാധുനിക ഫ്‌ലാഗ്ഷിപ്പ് വരെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളായ ലാവ, ഐക്യുഒ, മോട്ടറോള, സിഎംഎഫ്, റെഡ്‌മി, സാംസങ്ങ്, ഒപ്പോ, വണ്‍ പ്ലസ് എന്നിവ തങ്ങളുടെ ഏറ്റവും പുതിയ ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വില മുതല്‍ ഫോണുകളുടെ മുന്‍നിര പ്രകടനവും സവിശേഷതകളും ആഗ്രഹിക്കുന്നവര്‍ക്കുവരെ അനുയോജ്യമായ തരത്തിലുള്ളവയാകും ഈ മാസം വിപണിയിലെത്തുക.

ക്യൂ ഇസഡ്9 ലൈറ്റ്

ഐക്യുഒ കമ്പനിയുടെ ബജറ്റ് ഫ്രണ്ട്ലി ഫോൺ ഐക്യൂ ഒ ഇസഡ്9 ലൈറ്റ് ആണ് ഈ മാസം വിപണയിലെത്തുന്നവയിൽ ഒന്ന്. മള്‍ട്ടി ടാസ്‌കിങ് കൈകാര്യം ചെയ്യുന്നതിനും ആവശ്യാനുസരണം ആപ്ലിക്കേഷനുകള്‍ സുഗമമായി കൈകാര്യം ചെയ്യുന്നതിനും അനുയോജ്യമായ മികച്ച പ്രകടനശേഷിയുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസര്‍ പ്രതീക്ഷിക്കുന്നുണ്ട്. 6ജിബി റാമിലെത്തുന്ന ഈ ഫോണ്‍ ആവശ്യമായ മെമ്മറിയും വാഗ്ദാനം ചെയ്യുന്നുണ്ട്. 10,499 രൂപയാണ് വില.

മോട്ടോറോള മോട്ടോ റേസര്‍ 50 അള്‍ട്രാ

ജൂലൈ നാലിന് ലോഞ്ച് ചെയ്യുന്ന മോട്ടോറോള മോട്ടോ റേസര്‍ 50 അള്‍ട്രാ അതിന്‌റെ അത്യാധുനിക സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 ചിപ്‌സെറ്റുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ്. ഈ ചിപ്‌സെറ്റ് ഉയര്‍ന്ന പ്രകടനശേഷികള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനും മെച്ചപ്പെട്ട ഗെയിമിങ്ങിനും പേരുകേട്ടതാണ്. 75000 രൂപ വില പ്രതീക്ഷിക്കുന്ന മോട്ടോ റേസര്‍ 50 അള്‍ട്രാ നൂതന സാങ്കേതിക വിദ്യയും രൂപകല്‍പ്പനയും ആഗ്രഹിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നു. പ്രോസസിങ് പവറും 5ജിയും ഉള്‍പ്പെടെ സുഗമവും സ്റ്റൈലിഷും മടക്കാവുന്നതുമായ സ്മാര്‍ട്ട്‌ഫോണിന്‌റെ മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.

സിഎംഎഫ് ഫോണ്‍ 1

നതിങ്ങിന്‌റെ സബ് ബ്രാന്‍ഡായ സിഎംഎഫിന് കീഴില്‍ ജൂലൈ എട്ടിന് സിഎംഎഫ് ഫോണ്‍ 1 വിപണിയിലെത്തും. മള്‍ട്ടി ടാസ്‌കിങ്ങിനും ഗെയിമിങ്ങിനും അനുയോജ്യമായ മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റുമായാണ് വിപണിയിലെത്തുന്നത്. ഏകദേശം 17,000 രൂപ വില പ്രതീക്ഷിക്കുന്ന ഫോണ്‍ ബജറ്റ് ഫ്രണ്ട്‌ലി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.

റെഡ്മി 13 5ജി

ജൂലൈ ഒന്‍പതിന് വിപണിയിലെത്തുന്ന റെഡ്മി 13 5ജി ബജറ്റ് ഫ്രണ്ട്‌ലി കസ്റ്റമേഴ്‌സിനെയാണ് ലക്ഷ്യമിടുന്നത്. ഏകദേശം 12,999 രൂപയ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്‌സെറ്റിലാണ് എത്തുന്നത്. കൂടാതെ 33W ഫാസ്റ്റ് ചാര്‍ജിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുമാകും.

സാംസങ് ഗ്യാലക്‌സി Z ഫോള്‍ഡ് 6

അത്യാധുനിക സാങ്കേതികവിദ്യയും നൂതന രൂപകല്‍പ്പനയും വാഗ്ദാനം ചെയ്യുന്ന സാംസങ് ഗ്യാലക്‌സി Z ഫോള്‍ഡ് 6 പ്രീമിയം ഫോണായി ജൂലൈ 10ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നേകാല്‍ ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ഉയര്‍ന്ന തലത്തിലുള്ള പ്രകടനവും വൈദഗ്ധ്യവും ആഗ്രഹിക്കുന്ന ടെക് പ്രേമികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിടുന്നു.

മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയ്ക്കും മള്‍ട്ടിമീഡിയ അനുഭവങ്ങള്‍ക്കുമായി ഉപയോക്താക്കള്‍ക്ക് വലിയ സ്‌ക്രീന്‍ പ്രദാനം ചെയ്യുന്ന, മടക്കാവുന്ന ഡിസ്‌പ്ലേയോടുകൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ലാന്‍ഡ്‌സ്‌കേപ്പിനെ പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ ഇന്‌റേണലുകളും സാംസങ്ങിന്‌റെ പ്രശ്‌സ്തമായ ബില്‍ഡ് ക്വാളിറ്റിയുമാകും സാംസങ് ഗ്യാലക്‌സി ദ ഫോള്‍ഡ് 6ന്‌റെ പ്രത്യേകത.

സാംസങ് ഗ്യാലക്‌സി Z ഫ്‌ലിപ് 6

മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ നൂതന സമീപനത്തെ പ്രതിനിധീകരിക്കുന്ന സാംസങ് ഗ്യാലക്‌സി ദ ഫ്‌ലിപ് 6 ജൂലൈയില്‍ വിപണിയിലെത്തും. 12 ജിബി റാമിനൊപ്പം സ്‌നാപ്ഡ്രാഗണ്‍ 8 ചിപ്‌സെറ്റും ഇതിലുണ്ട്. ഇത് മികച്ച പ്രകടനവും തടസമില്ലാത്ത മള്‍ട്ടിടാസ്‌കിങ് കഴിവുകളും ഉറപ്പാക്കുന്നു. ലംബമായി മടക്കുന്ന തരത്തിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട ഉപയോഗക്ഷമയത്ക്കായി ഒരു വലിയ സ്‌ക്രീനിലേക്ക് തുറക്കുന്ന കോംപാക്ട് ഫോം ഫാക്ടര്‍ ഇത് വാഗ്ദാനം ചെയ്യുന്നു. സ്റ്റൈലിനും പ്രവര്‍ത്തനമികവിനും മുന്‍ഗണ നല്‍കുന്ന ഉപയോക്താക്കളെയാണ് സാംസങ്ങിന്‌റെ ഗാലക്‌സി ഇസഡ് ഫ്‌ലിപ് 6 ലക്ഷ്യമിടുന്നത്.

ഒപ്പോ റെനോ 12, ഒപ്പോ റെനോ 12 പ്രോ

ജൂലൈ 12ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒപ്പോ റെനോ 12 ഉം ഒപ്പോ റെനോ 12 പ്രോയും മിഡ് റേഞ്ച്, അപ്പര്‍ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്‌റുകളിലേക്ക് നൂതന സവിശേഷതകളുമായാണ് എത്തുന്നത്. ഒപ്പോ റെനോ 12 ഏകദേശം 30,000 രൂപ വില പ്രതീക്ഷിക്കുന്നു. ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ സ്‌പെസിഫിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 40,000 രൂപ പ്രതീക്ഷിക്കുന്ന ഒപ്പോ റെനോ 12 പ്രോ മികച്ച കാമറ നിലവാരം, ഉയര്‍ന്ന റാം, സ്റ്റോറേജ് കോണ്‍ഫിഗറേഷനുകള്‍ എന്നിവയുമായി പ്രീമിയം ഡിസൈനോടെയാകും എത്തുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ