TECHNOLOGY

യുപിഐ പണമിടപാടുകളില്‍ തുടര്‍ച്ചയായി തകരാര്‍ സംഭവിക്കുന്നു; കാരണം വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

വെബ് ഡെസ്ക്

യു പി ഐ പണമിടപാടുകളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന പിഴവുകള്‍ക്ക് കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയെന്ന് വ്യക്തമാക്കി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. യു പി ഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യ്ക്ക് ഇത്തരം പിഴവുകളുമായി ബന്ധമില്ലെന്നും അത് പണമിടപാടുകളെ ബാധിച്ചിട്ടില്ലെന്നും ധനനയവുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിനു ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അടുത്ത കാലത്തായി ഡിജിറ്റല്‍ പണമിടപാടുകളില്‍ സംഭവിക്കുന്ന നിരന്തര വീഴ്ചകള്‍ ബാങ്കിങ് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. ജൂണ്‍ നാലിനുണ്ടായ വിപണിമാന്ദ്യത്തില്‍ യുപിഐ പിഴവുകളെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടത് നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ദിവസവും 45 കോടിയിലധികം ഇടപാടുകളാണ് യുപിഐ സംവിധാനത്തിലൂടെ ദിനംപ്രതി നടക്കുന്നത്. എന്നാല്‍ എന്‍പിസിഐയുടെ കണക്ക് പ്രകാരം 2024 മെയ് മാസത്തില്‍ 31 തവണയാണ് യുപിഐ സംവിധാനം തകരാറില്‍ ആയതും 47 മണിക്കൂറോളം അനുബന്ധ സംവിധാനങ്ങള്‍ ഓഫ്ലൈന്‍ ആയി തുടരുകയും ചെയ്തത്.

അപ്രതീക്ഷിതവും അല്ലാത്തതുമായ ഇത്തരത്തിലുള്ള തകരാറുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യേണ്ടത് നിയന്ത്രിത സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. വീഴ്ചകള്‍ കുറച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ആര്‍ബിഐയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. എങ്കിലും നിലവില്‍ ഒരുശതമാനം പ്രശ്‌നപരിഹാരം മാത്രമാണ് സാധ്യമായിട്ടുള്ളത്. ബാങ്കിങ് സംവിധാനങ്ങളിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും 'യു പി ഐ ലൈറ്റ് ' എന്ന സംവിധാനം ആര്‍ബിഐ കൊണ്ടുവന്നിരുന്നു. മാസത്തില്‍ ഏകദേശം ഒരു കോടിയോളം ഇടപെടുകള്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും