TECHNOLOGY

ജനപ്രിയ ബ്രൗസറായ ക്രോം വില്‍ക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കും; തീരുമാനം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേത്

കേസ് പരിഗണിക്കുന്ന ജഡ്ജിയിലേക്ക് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാനാണ് അമേരിക്കൻ തീരുമാനം.

വെബ് ഡെസ്ക്

ടെക് ഭീമൻ ഗൂഗിളിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കാൻ യു.എസ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് എതിരായ വിശ്വാസ വഞ്ചന കേസിൽ ശക്തമായി മുന്നോട്ട് പോകാൻ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം. ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് ബ്രൌസറായ ക്രോം വിൽക്കുന്നതിന് ഗൂഗിളിനെ നിർബന്ധിതരാക്കാനാണ് നീക്കം. ഈ കേസ് പരിഗണിക്കുന്ന ജഡ്ജിയിലേക്ക് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാനാണ് അമേരിക്കൻ തീരുമാനം.

1990കളുടെ അവസാനത്തിൽ മൈക്രോസോഫ്റ്റിനെതിരായ അമേരിക്കൻ സർക്കാർ നടപടിക്ക് ശേഷം ഒരു ടെക് ഭീമനെതിരെ യു.എസ് സർക്കാർ സ്വീകരിക്കുന്ന ശക്തമായ നടപടിയാകും ഇത്. ഗൂഗിളിന്റെ പരസ്യവരുമാനത്തിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തുന്ന പ്ലാറ്റ്ഫോമാണ് ക്രോം.വെബ് ബ്രൌസറിനെതിരായ യു.എസ് നീക്കം ഗൂഗിളിന്റെ വരുമാനത്തേയും ലാഭത്തേയും പ്രൊമോഷൻ ശ്രമങ്ങളേയും വലിയതോതിൽ ബാധിക്കും. ഇന്റർനെറ്റ് സെർച്ചിങ്ങിലും AI വ്യവസായത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം. എന്നാൽ സർക്കാർ നീക്കം ഉപയോക്താക്കളേയും ഡെവലപ്പർമാരെയുമടക്കം സാങ്കേതിക മേഖലയാകെ മോശമായി ബാധിക്കുമെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ മത്സരാധിഷ്ഠിത വിപണി വളർത്തിയെടുക്കാൻ സഹായിച്ചാൽ വിൽപ്പന ആവശ്യമാണോ എന്നതിൽ പുനരാലോചന നടത്താമെന്നാണ് ഇതിനോട് സർക്കാരിന്റെ നിലപാട്.

2023ൽ 10 ആഴ്ച നടത്തിയ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമൊടുവിൽ ഗൂഗുകൾ സെർച്ചിങ്ങിലും പരസ്യങ്ങളുടെ കാര്യത്തിലും വിശ്വാസ വഞ്ചന നടത്തിയതായി കേസ് പരിഗണിക്കുന്ന ജസ്റ്റിസ് മെഹ്ത്ത കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഓഗസ്റ്റിൽ ഗൂഗിൾ അപ്പീൽ നൽകി. 2025 ഏപ്രിലിൽ നടക്കുന്ന ഹിയറിംഗിൽ ഗൂഗിൾ ചില തിരുത്തലുകൾ അവതരിപ്പിക്കുമെന്നാണ് സൂചന. ഓഗസ്റ്റിൽ കേസിൽ അന്തിമവിധിയണ്ടാകും. സെർച്ച് എഞ്ചിനുകൾക്കും ഡേറ്റയ്ക്കും ലൈസൻസ് നൽകുക, ഗൂഗിളിന്റെ AI ഉത്പന്നങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നത് തടയാൻ വെബ്സൈറ്റുകൾക്ക് കൂടുതൽ ഓപ്ഷൻ അനുവദിക്കുക, ആൻഡ്രോയിഡ് വേർഷനിൽ ഗൂഗിൾ അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ വേർതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്.

അമേരിക്കയിലെ വെബ് ബ്രൗസറുകളിൽ 61 ശതമാനത്തിലധികം ഷെയറുമായി ഒന്നാംസ്ഥാനത്താണ് ക്രോം. മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്പ്ലോറിനെ മറികടന്നുണ്ടാക്കിയ നേട്ടമാണിത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ