TECHNOLOGY

'സന്ദേശങ്ങൾക്ക് ഇനി രഹസ്യപ്പൂട്ടിടാം'; ചാറ്റ് ലോക്ക് ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്, എങ്ങനെ ചെയ്യാം?

ചാറ്റുകൾ ലോക്ക് ചെയ്യുന്നതിന് പുറമെ പ്രത്യേക ഫോൾഡറിൽ ചാറ്റുകൾ സൂക്ഷിക്കാനും ഈ ഫീച്ചർ കൊണ്ട് സാധിക്കും

വെബ് ഡെസ്ക്

വാട്സ് ആപ്പ് ഉപയോക്താക്കൾക്കിതാ ഒരു സന്തോഷ വാർത്ത. ഇനി നിങ്ങളുടെ സന്ദേശങ്ങൾ ആരെങ്കിലും കാണുമോയെന്ന പേടി വേണ്ട. സന്ദേശങ്ങൾ സ്വകാര്യമായും സുരക്ഷിതമായും നിലനിർത്താൻ സഹായിക്കുന്ന പുതിയ വഴിയുമായെത്തിരിക്കുകയാണ് വാട്സ് ആപ്പ്. പാസ്‌വേഡോ ബയോമെട്രിക് പ്രാമാണീകരണമോ ഉപയോഗിച്ച് പ്രത്യേക ചാറ്റുകൾ ലോക്ക് ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.

ചാറ്റുകൾ ലോക്ക് ചെയ്യുന്നതിന് പുറമെ പ്രത്യേക ഫോൾഡറിൽ ചാറ്റുകൾ സൂക്ഷിക്കാനും ഈ ഫീച്ചർ കൊണ്ട് സാധിക്കും. നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കാം. ആധികാരികതയ്ക്ക് ശേഷം മാത്രമേ ഇത് ആക്സസ് ചെയ്യാൻ കഴിയൂ.

നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ബയോമെട്രിക്സ് അല്ലെങ്കിൽ പിൻ കോഡ് ഉപയോഗിച്ച് വാട്സ് ആപ്പ് മുഴുവനായും ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും പുതിയ ഫീച്ചർ സ്വകാര്യ ചാറ്റുകള്‍ കൂടുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അതായത് നിങ്ങളുടെ ഫോൺ മറ്റാരെങ്കിലും ഉപയോഗിച്ചാലും ചാറ്റ് ലോക്ക് ചെയ്‌ത സന്ദേശങ്ങൾ രഹസ്യമായി തന്നെ നിലനിൽക്കും. പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമാകും.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ബാക്കപ്പ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ, സ്‌ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യൽ, അവസാനമായി കണ്ട സ്റ്റാറ്റസ് ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്ന് നിയന്ത്രിക്കാനുള്ള കഴിവ് തുടങ്ങി നിരവധി സുരക്ഷാ, സ്വകാര്യത കേന്ദ്രീകൃത ഫീച്ചറുകൾ വാട്സ് ആപ്പിന് ഇതിനകമുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ, വാട്സ് ആപ്പിന്റെ സ്വകാര്യതയും സുരക്ഷാ സവിശേഷതകളും മെറ്റാ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ചാറ്റ് ലോക്ക് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?

വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ ലഭ്യമാകുക. ആദ്യം ഇത് ഡൗണ്‍ലോഡ് അല്ലെങ്കില്‍ അപ്ഗ്രഡ് ചെയ്യുക

  • ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് എടുക്കുക

  • പ്രൊഫൈല്‍ പിക്ച്ചറില്‍ ക്ലിക്ക് ചെയ്യുക

  • മെസേജ് മെനുവിന് തൊട്ടുതാഴെയായി ചാറ്റ് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ചാറ്റ് ലോക്ക് ആക്ടിവേറ്റ് ചെയ്യുക

  • ഫോണ്‍ പാസ്‌വേഡ് അല്ലെങ്കില്‍ ബയോമെട്രിക്‌സ് (ലഭ്യമെങ്കില്‍) ഉപയോഗിച്ച് സുരക്ഷിതമാക്കുക

  • ലോക്ക് ചെയ്‌ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ വാട്സ് ആപ്പിന്റെ ഹോം പേജിൽ താഴേക്ക് സ്വൈപ്പ് ചെയ്യുക

ഒരിക്കല്‍ ചാറ്റ് ലോക്ക് പ്രവര്‍ത്തനക്ഷമമാക്കിയാല്‍, അത് അണ്‍ലോക്ക് ചെയ്യുന്നത് വരെ ചാറ്റിലെ എല്ലാ സന്ദേശങ്ങളും മറഞ്ഞിരിക്കും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ