TECHNOLOGY

പ്രണയ ദിനത്തില്‍ പുതിയ സ്റ്റിക്കറുകളുമായി വാട്‌സ് ആപ്പ്

വെബ് ഡെസ്ക്

പ്രണയദിനത്തില്‍ ഏറ്റവും വ്യത്യസ്തമാവണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. വ്യത്യസ്തമായ സന്ദേശങ്ങൾ, വ്യത്യസ്തമായ സമ്മാനങ്ങള്‍ അങ്ങനെ... പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ പങ്കുവയ്ക്കാനായി പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സപ്പ്. ആന്‍ഡ്രോയിഡ്, ഐഒസ് ഡിവൈസുകളില്‍ ഇവ ലഭ്യമാകും. പ്രണയദിനത്തിന്റെ സ്റ്റിക്കറുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് നോക്കാം..

നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒസ് ഉപകരണത്തില്‍ വാട്‌സ് ആപ്പ് തുറക്കുക. സന്ദേശം അയക്കാനുള്ള വ്യക്തിയുടെ ചാറ്റ് തുറന്നശേഷം വാട്‌സ് ആപ്പ് സ്റ്റിക്കര്‍ പാക്കിന്റെ പ്ലസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് പ്രണയത്തെക്കുറിച്ചുള്ളതോ വാലന്റൈന്‍സ് ഡേയെക്കുറിച്ചുള്ളതോ ആയ സ്റ്റിക്കറുകള്‍ തിരയാവുന്നതാണ്. ആവശ്യമായ സ്റ്റിക്കറുകള്‍ തിരഞ്ഞെടുത്ത ശേഷം ഡൗണ്‍ലോഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മുഴുവന്‍ സ്റ്റിക്കര്‍ പാക്കുകളും ഫോണില്‍ ലഭിക്കുന്നതാണ്. പിന്നീട് അവ വാട്‌സ് ആപ്പിലുള്ള കോണ്‍ടാക്ടുകളിലേക്ക് അയക്കാവുന്നതാണ്.

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും തേര്‍ഡ് പാര്‍ട്ടി വാട്‌സ് ആപ്പ് സ്റ്റിക്കര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Sticker Maker + Stickers, Stickles, Wsticker തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പുകളില്‍ ചാറ്റ് ആപ്പുകളില്‍ ഉപയോഗിക്കാവുന്ന വാലന്റൈന്‍ ഡേയുമായി ബന്ധപ്പെട്ട നിരവധി സ്റ്റിക്കറുകള്‍ ലഭ്യമാണ്.

ഒരിക്കല്‍ വാലന്റൈന്‍ സ്റ്റിക്കര്‍ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ സ്‌ന്ദേശം അയക്കേണ്ട വ്യക്തിയുടെ വാട്‌സ് ആപ്പ് ചാറ്റ് തുറന്ന് ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ അയക്കാം. ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ സ്റ്റിക്കറുകളും അയക്കാന്‍ സാധിക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?