TECHNOLOGY

ഡെസ്‌ക്ടോപ്പ് ആപ്പിലും ഇനി വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാം; നിർണായക അപ്ഡേറ്റുമായി വാട്സ് ആപ്പ്

പ്രൈമറി ഫോൺ സ്വിച്ച് ഓഫ് ആയാലും വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്പിൽ മെസേജുകൾ ലഭ്യമാകും

വെബ് ഡെസ്ക്

വാട്സ് ആപ്പിന്റെ വിൻഡോസ് ഡസ്ക്ടോപ്പ് ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ. ഡസ്ക്ടോപ്പ് പതിപ്പിൽ ഇനി മുതല്‍ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാം. പുതിയ വാട്സ് ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനിലൂടെ ഇപ്പോൾ എട്ട് പേരുമായി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനാകും. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്നും മെറ്റായുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. കൂടാതെ പ്രൈമറി ഫോൺ സ്വിച്ച് ഓഫ് ആയാലും വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്പിൽ മെസേജുകൾ ലഭ്യമാകും.

''വിൻഡോസിനായി പുതിയ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പ് ലോഞ്ച് ചെയ്യുന്നു. ഇനി മുതൽ നിങ്ങൾക്ക് 8 ആളുകളുമായി E2E(എൻഡ്-ടു-എൻഡ്) എൻക്രിപ്റ്റഡ് വീഡിയോ കോളുകളും 32 ആളുകളുമായി ഓഡിയോ കോളുകളും ചെയ്യാം''- മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു.

വീഡിയോ കോളും ഓഡിയോ കോളും ചെയ്യാവുന്ന ആളുകളുടെ എണ്ണം കാലക്രമേണ വര്‍ധിപ്പിക്കുമെന്നും മെറ്റ അറിയിച്ചു. വിൻഡോസിനായുള്ള പുതിയ വാട്സ് ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസാണ് അവതരിപ്പിക്കുന്നത്. കമ്പനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്‌ക്‌ടോപ്പ് ആപ്പിലും എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ നൽകുന്നത് തുടരുമെന്ന് വാട്സ് ആപ്പ് അറിയിച്ചു. പുതിയ വിൻഡോസ് ഡെസ്‌ക്‌ടോപ്പ് ആപ്പ് വേഗത്തിൽ ലോഡ് ചെയ്യാനാകുമെന്നും വാട്സ് ആപ്പ്, വിൻഡോസ് ഉപയോക്താക്കൾക്ക് പരിചിതമായ ഇന്റർഫേസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതെന്നും വാട്സ് ആപ്പ് അവകാശപ്പെട്ടു.

ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു വാട്സ് ആപ്പ് അക്കൗണ്ടുമായി നാല് ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാം. പ്രൈമറി ഫോണിൽ ഇന്റർനെറ്റ് ലഭ്യമല്ലെങ്കിൽ പോലും എല്ലാ ഉപകരണങ്ങളിലും മെസേജുകൾ ലഭിക്കും. വിൻഡോസില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാട്സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത് വഴി ഈ ഫീച്ചറുകള്‍ ലഭ്യമാകുന്നതാണ്. കൂടാതെ ആപ്പിളിന്റെ മാക് ഉപയോക്താക്കൾക്കുള്ള വാട്സ് ആപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പ് ബീറ്റ ടെസ്റ്റിങ്ങിലാണ്.

ക്ഷാമത്തിന് വക്കിലെ വടക്കന്‍ ഗാസ, സമാധാന ചര്‍ച്ചകളില്‍ നിന്നുള്ള ഖത്തറിന്റെ പിന്മാറ്റം; ഇനിയെന്ത്?

വിഷയ മിനിമം; തോൽപ്പിച്ച് നിലവാരമുയർത്താമെന്നത് വ്യാമോഹം

'എൻ പ്രശാന്ത് ഐഎഎസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

അമ്മയുടെ നിയമ പോരാട്ടത്തിനൊടുവിൽ അനുമതി; പതിനാറുകാരിയുടെ ഗർഭം അലസിപ്പിക്കാമെന്ന് ഹൈക്കോടതി

മെസിയുടെ പ്ലേ ഓഫ് സ്വപ്‌നം പൊലിഞ്ഞു; മയാമിയെ അട്ടിമറിച്ച് അറ്റ്‌ലാന്റ