TECHNOLOGY

ഫോൺ നമ്പർ പങ്കിടാതെ ചാറ്റ് ചെയ്യാം: പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

വെബ് ഡെസ്ക്

ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ്. ഉപയോക്താക്കൾക്കായി യൂസർ നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാവുന്ന ഓപ്ഷൻ ആണിത്. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്. സ്വകാര്യ വിവരങ്ങളിൽ ഒന്നായ ഫോൺ നമ്പർ പങ്കിടേണ്ടി വരില്ല എന്നതാണ് ഇതിൽ ആകർഷകമായ വസ്തുത.

ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആപ്പിളിലെ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. WABetaInfo ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിൽ പങ്കിട്ടിട്ടുള്ള സ്ക്രീന്ഷോട് അനുസരിച്ച് ഉപയോക്തൃനാമം സജ്ജീകരിക്കാനുള്ള ഓപ്ഷൻ ആപ്പിന്റെ പ്രൊഫൈൽ പേജിൽ നിന്ന് ആക്‌സസ് ചെയ്യാൻ സാധിക്കും. ചില പ്രത്യേക ക്യാരക്ടറുകൾക്കൊപ്പം ആൽഫാന്യൂമെറിക് പ്രതീകങ്ങളും ഉൾപ്പെടുത്തി യൂസർ നെയിം സജീകരിക്കാം എന്നാണ് സൂചന. എന്നാലും ഇൻസ്റാഗ്രാമിന് സമാനമായി ഓരോ ഉപയോക്തൃനാമവും വ്യത്യസ്തമായിരിക്കും.

ഒരു വ്യക്തിയുടെ ഉപയോക്തൃനാമത്തിൽ ഒരു പുതിയ ചാറ്റ് ആരംഭിക്കുകയാണെങ്കിൽ ആ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പർ ഉപയോക്താവ് പങ്കിടുവാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അത് മറച്ചുവെക്കപ്പെടും. വ്യക്തികൾക്കും ബിസിനസുകൾക്കും ഇഷ്ടമുള്ള ഉപയോക്തൃനാമം തിരഞ്ഞെടുക്കാൻ വാട്സ്ആപ്പ് അനുവദിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാധാരണ വാട്സ്ആപ്പ് ചാറ്റുകൾക്ക് സമാനമായി, ഉപയോക്തൃനാമങ്ങൾ ഉപയോഗിച്ച് ആരംഭിക്കുന്ന സംഭാഷണങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യും.

"ഉപയോക്താക്കളെ അവരുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ അനുവദിക്കുന്നതിലൂടെ, പുതിയ കോൺടാക്റ്റുകളുമായും ഗ്രൂപ്പ് ചാറ്റുകളുമായും ഇടപഴകുമ്പോൾ അവർക്ക് അവരുടെ വിവരങ്ങളുടെ ഉയർന്ന തലത്തിലുള്ള രഹസ്യസ്വഭാവം നിലനിർത്താൻ കഴിയും," റിപ്പോർട്ടിൽ പറയുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അടുത്തിടെ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, GIF-കൾ എന്നിവയോട് വേഗത്തിൽ പ്രതികരിക്കുന്നതിനായി വാട്സ്ആപ്പ് ഒരു പുതിയ റിപ്ലൈ ബാർ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ 2.23.20.20 അപ്‌ഡേറ്റ് ഉപയോക്താക്കൾ ഇൻസ്‌റ്റാൾ ചെയ്‌താൽ ശേഷം സംഭാഷണത്തിൽ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോൾ പുതിയ മറുപടി ബാർ ഫീച്ചർ ലഭ്യമാകും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും