TECHNOLOGY

ഓഡിയോ സ്റ്റാറ്റസിന്റെ ദൈർഘ്യം വർധിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അപ്ഡേറ്റിനൊപ്പം ഫീച്ചർ ലഭ്യമാകും

നിലവില്‍ വാട്‌സ്ആപ്പില്‍ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്യാനാകും

വെബ് ഡെസ്ക്

ദൈർഘ്യമുള്ള വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡബ്ല്യുഎ ബീറ്റ ഇന്‍ഫൊയുടെ (WA Beta Info) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

നിലവില്‍ വാട്‌സ്ആപ്പില്‍ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്യാനാകും. പുതിയ വേർഷന്‍ അപ്ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസാക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ഇത് ഗുണകരമാകും. പ്രത്യേകിച്ചും പ്രഖ്യാപനങ്ങളുടേയും മറ്റും കാര്യത്തില്‍.

ഫീച്ചറിന്റെ പ്രവർത്തനം

സാധാരണയായി സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുപയോഗിക്കുന്ന വിന്‍ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമർത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നതിന് സമാനമാണ് ഇതും. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താല്‍ മതിയാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ