ഇന്‍സ്റ്റഗ്രാം മാതൃകയില്‍ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന അപ്‌ഡേഷനിലായിരിക്കും ഈ സംവിധാനം ഒരുക്കുന്നത്. സ്റ്റാറ്റസുകള്‍ വീണ്ടും പങ്കുവെക്കുന്നതിനുള്ള ബട്ടണുകള്‍ പുതിയ വാട്‌സ്ആപ്പില്‍ ലഭ്യമായിരിക്കും.
സ്റ്റാറ്റസുകളുടെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയും ഇമോജികള്‍ ഉപയോഗിച്ചും സ്റ്റാറ്റസുകള്‍ റീഷെയര്‍ ചെയ്യാനുള്ള അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. എന്നാല്‍ തങ്ങളുടെ സ്റ്റാറ്റസുകള്‍ റീഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമോയെന്നത് വ്യക്തമല്ല.
നിലവില്‍ ഏതെങ്കിലും സ്റ്റാറ്റസ് പങ്കുവെക്കണമെങ്കില്‍ അത് സ്‌ക്രീന്‍ഷോട്ടെടുത്ത് പങ്കുവെക്കുകയാണ് വാട്‌സ്ആപ്പിലെ രീതി. വീഡിയോ, ജിഫ് ഇമേജുകള്‍ എന്നിവയാണെങ്കില്‍ ഈ രീതിയില്‍ സ്റ്റാറ്റസ് പങ്കുവെക്കാനും സാധിക്കില്ല. ഈയൊരു ബുദ്ധിമുട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് വാട്‌സ്ആപ്പ് കൈകൊണ്ടിരിക്കുന്നത്.
മാത്രവുമല്ല, ആന്‍ഡ്രോയിഡിലും ഐഒഎസിലും നിരവധി പുതിയ ഓപ്ഷനുകള്‍ വാട്‌സ്ആപ്പ് ഒരുക്കുന്നുണ്ട്. അവസാനത്തെ അപ്‌ഡേഷനില്‍ എഐ സംവിധാനങ്ങളും വാട്സആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.