TECHNOLOGY

ഇന്ത്യയില്‍ ടെസ്‍ല വാഹനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു: ഇലോണ്‍ മസ്ക്

ഇന്ത്യയില്‍ ഫാക്ടറി ആരംഭിക്കുന്നതിനായി ടെസ്‍ല അനുയോജ്യമായ സ്ഥലം അന്വേഷിക്കുന്നതായി നേരത്തെ സൂചനകള്‍ പുറത്തു വന്നിരുന്നു

വെബ് ഡെസ്ക്

ടെസ്‌ല ഇന്ത്യയിലേക്ക് വരുമോയെന്ന ചോദ്യത്തിന് ഉത്തരവുമായി ഇലോണ്‍ മസ്ക്. ഇന്ത്യയില്‍ ടെസ്‍ല ഇലക്ട്രിക്ക് വാഹനങ്ങള്‍ ലഭ്യമാക്കുക എന്ന സ്വഭാവികമായ പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്ന് മസ്ക്കിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയില്‍ ഫാക്ടറി ആരംഭിക്കുന്നതിനായി ടെസ്‍ല അനുയോജ്യമായ സ്ഥലം അന്വേഷിക്കുന്നതായി നേരത്തെ സൂചനകള്‍ പുറത്തു വന്നിരുന്നു. ഫാക്ടറി സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ടെസ്‍‌ലയ്ക്ക് ഭൂമി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

നിരവധി കാർ നിർമ്മാണ കമ്പനികള്‍ നിലവിലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും ടെസ്‌ല ലക്ഷ്യമിടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വലിയൊരു ജനപ്രീതിയില്ലാത്ത സാഹചര്യത്തിലും വിപണിയില്‍ മത്സരം നടക്കുന്ന പശ്ചാത്തലത്തിലുമാണ് ടെസ്‌ലയുടെ നീക്കം.

മൂന്ന് വർഷത്തിനുള്ളില്‍ ഇന്ത്യയില്‍ കാർ നിർമ്മാണം സാധ്യമാക്കുന്ന കമ്പനികളുടെ കാറുകള്‍ക്ക് നികുതി കുറയ്ക്കാമെന്ന തീരുമാനത്തില്‍ അടുത്തിടെ കേന്ദ്രം എത്തിയിരുന്നു. ടെസ്‍ലയുടെ കാര്യത്തിലും സമാന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കാറുകള്‍ വില്‍ക്കുക മാത്രമല്ല, നിർമ്മാണവും ടെസ്‍ല രാജ്യത്ത് ആരംഭിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ഒരു വർഷത്തോളമായി ടെസ്‍ലയും കേന്ദ്ര സർക്കാരും തമ്മില്‍ ഇതു സംബന്ധിച്ച് ചർച്ച പുരോഗമിക്കുകയാണ്.

ഏകദേശം 17 ലക്ഷത്തോളം വിലവരുന്ന കാറുകള്‍ നിർമ്മിക്കുന്നതിനായി ഇന്ത്യയില്‍ ഫാക്ടറി ആരംഭിക്കാനുള്ള പദ്ധതി കഴിഞ്ഞ ജൂലൈയിലാണ് ടെസ്‍‌ല പ്രഖ്യാപിക്കുന്നത്. നികുതി കുറയ്ക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചിരുന്നു. ടെസ്‍ല ഇന്ത്യയില്‍ കാർ നിർമ്മാണം ആരംഭിച്ചാല്‍ അത് മറ്റ് കമ്പനികള്‍ക്കും പ്രചോദനമാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം