TECHNOLOGY

പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാർ പരിഹരിച്ച് എക്സ്

നിരവധി ഉപയോക്താക്കളാണ് എക്‌സിൽ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ബുധനാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തത്

വെബ് ഡെസ്ക്

ആഗോളതലത്തിൽ തകരാർ നേരിട്ട് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സിൽ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ഇന്നു രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽനിന്ന് ഇത്തരം പരാതികൾ പുറത്തുവന്നിരുന്നു . പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാത്തതായിരുന്നു പ്രധാന പ്രശ്നം.

എന്നാല്‍ ഒരു മണിക്കൂര്‍ നിന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ എക്സ് പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്.

തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector, യുഎസിൽ 36,500-ലധികം റിപ്പോർട്ടുകൾ പ്രവർത്തനരഹിതമായ സമയത്ത് കാണിച്ചിരുന്നു.

ഡൗൺഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് പ്രകാരം അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽനിന്നെല്ലാം എക്‌സിലെ തകരാർ സംബന്ധിച്ച് പരാതി ഉയർന്നിരുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുൻപാണ് മസ്‌കും അമേരിക്കന്‍ പ്രസിഡന്‌റ് സ്ഥാനാര്‍ഥി ഡോണള്‍ഡ്ട്രംപും തമ്മില്‍ എക്‌സില്‍ നടന്ന അഭിമുഖം സാങ്കേതികപ്രശ്‌നം കാരണം തടസപ്പെട്ടത്. ഇതിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പറഞ്ഞതിലും മണിക്കൂറുകള്‍ വൈകിയാണ് ഈ അഭിമുഖം പിന്നീട് നടന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍