TECHNOLOGY

കുട്ടികളുടെമേല്‍ മാതാപിതാക്കളുടെ ഒരു 'കണ്ണ്'; ഫാമിലി സെന്റർ ഫീച്ചറുമായി യൂട്യൂബ്

കഴിഞ്ഞ വർഷം നവംബറില്‍ കുട്ടികളുടെ യൂട്യൂബ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിരുന്നു

വെബ് ഡെസ്ക്

സ്മാർട്ട്‌ഫോണ്‍ ഉപയോഗത്തിലുണ്ടായ വർധനവ് യൂട്യൂബിനെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇതോടെ നിരവധി പുതിയ ഫീച്ചറുകളും യൂട്യൂബ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് പുതുതായി ചേർക്കപ്പെട്ടതാണ് 'ഫാമിലി സെന്റർ' എന്ന ഓപ്ഷൻ. യൂട്യൂബ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് മുകളില്‍ മാതാപിതാക്കളുടെ ഒരു കണ്ണെന്നൊക്കെ വിശേഷിപ്പിക്കാവുന്നതരത്തിലാണ് സവിശേഷത സജ്ജമാക്കിയിരിക്കുന്നത്.

കുട്ടികള്‍ ഉപയോഗിക്കുന്ന യുട്യൂബ് അക്കൗണ്ടിന്റെ നോട്ടിഫിക്കേഷനുള്‍പ്പെടെ മാതാപിതാക്കള്‍ക്കും ലഭ്യമാകും. ഈ വാരം തന്നെ എല്ലാ രാജ്യങ്ങളിലും സവിശേഷത ലഭ്യമാക്കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.

"കുട്ടികള്‍ ഉപയോഗിക്കുന്ന യൂട്യൂബിന്റെ പ്രവർത്തനങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് ലഭ്യമാകുന്നതിനാണ് പുതിയ സംവിധാനം. ഉത്തരവാദിത്തമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിന് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാനും മാതാപിതാക്കളെ ഇത് സഹായിക്കും," യൂട്യൂബ് വ്യക്തമാക്കി.

ഫാമിലി സെന്റർ ഓപ്ഷനിലൂടെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അവരുടെ യൂട്യൂബ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാൻ സാധിക്കും. കുട്ടികള്‍ അവരുടെ യൂട്യൂബില്‍ ചെയ്യുന്ന സബ്‌സ്ക്രിപ്‌ഷനുകള്‍ കമന്റുകള്‍ അപ്‌ലോഡുകള്‍ എന്നിവയുടെ എല്ലാം വിവരങ്ങള്‍ ഇതിലൂടെ മാതാപിതാക്കള്‍ക്കും ലഭ്യമാകും. കുട്ടികള്‍ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോഴും ലൈവ് സ്ട്രീം തുടങ്ങുമ്പോഴും മാതാപിതാക്കള്‍ക്കും നോട്ടിഫിക്കേഷൻ കിട്ടും.

യൂട്യൂബിന്റെ കിഡ്‌സ് എന്ന വിഭാഗത്തില്‍ പ്രതിമാസം 10 കോടിയിലധികം ലോഗി ഇന്നും ഔട്ടുമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ കുട്ടികളുടെ യൂട്യൂബ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍