TECHNOLOGY

യൂട്യൂബ് പ്ലേയബിൾസ്: ഇനി ഗെയിം കളിക്കാൻ മറ്റൊരാപ്പിന്റെ സഹായം വേണ്ട

യൂട്യൂബ് പ്രീമിയം ഉള്ളവർക്ക് മാത്രമേ ടെസ്റ്റിംഗ് സമയത്താണെങ്കിലും പ്ലെയബിൾസ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു

വെബ് ഡെസ്ക്

പ്രീമിയം സബ്സ്ക്രൈബേഴ്സിന് സന്തോഷ വാർത്തയുമായി യൂട്യൂബ്. ഇനി ഗെയിം കളിക്കാൻ പല ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല, യൂട്യൂബിൽ ഗേമിങ് സാധ്യമാക്കാൻ പ്ലേയബിൾസ് അവതരിപ്പിക്കാൻ യൂട്യൂബ് തയാറെടുക്കുന്നു. നിലവിൽ യൂട്യൂബ് പ്രീമിയം സുബ്സ്ക്രിപ്ഷനുള്ളവർക്ക് പരസ്യങ്ങളില്ലാതെ യൂട്യൂബിൽ വിഡിയോകൾ കാണാനും ബാക്ക്ഗ്രൗണ്ടിൽ വീഡിയോ പ്ലേ ചെയ്യാനുമാണ് സാധിക്കുക. ഈ സേവനം മറ്റ് പല തേർഡ് പാർട്ടി സോഫ്ട്‍വെയറുകളുമുപയോഗിച്ച് ആളുകൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് യൂട്യൂബ് പ്രീമിയം എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഇനി യൂട്യൂബിൽ മാത്രം സാധിക്കുന്ന പുതിയ വിനോദോപാധിയായി പ്ലേയബിൾസ് നിലനിൽക്കും. കൂടുതൽ ആളുകൾ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ ഇത് കാരണമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

യൂട്യൂബ് പ്ലേയബിൾസിലൂടെ ഇനി ആളുകൾക്ക് വ്യത്യസ്ത ഗെയിമുകൾ കളിക്കാൻ സാധിക്കും. ഇത് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള യൂട്യൂബ് ആപ്പ്ളിക്കേഷനിലൂടെയോ വെബ്സൈറ്റിലൂടെയോ സാധിക്കും. നിലവിൽ പ്ലെയബിൾസിന്റെ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഉടനെ ടെസ്റ്റിംഗ് പൂർത്തിയാക്കി അവതരിപ്പിക്കുമെന്നാണ് യൂട്യൂബ് ഇപ്പോൾ അറിയിക്കുന്നത്.

'ആങ്ക്രി ബേർഡ്‌സ് ഷോ ഡൗൺ' പോലുള്ള വളരെ ജനകീയമായ ഗെയ്മുകളാണ് യൂട്യൂബ് ആദ്യഘട്ടത്തിൽ അവതരിപ്പിക്കുക. ആളുകളുടെ അഭിരുചി മനസിലാക്കുകയാണ് ഈ ടെസ്റ്റിംഗിന്റെ ഉദ്ദേശ്യം. 'ബ്രെയിൻ ഔട്ട്' 'ഡെയിലി ക്രോസ്സ്‌വേർഡ്' പോലുള്ള തലകറക്കുന്ന പസിൽ ഗെയ്മുകളുമുണ്ടാകും. അതുകൂടാതെ സ്കൂട്ടർ എക്സ്‌ട്രീം പോലുള്ള സാഹസിക ഗെയിമുകളും ടെസ്റ്റിംഗ് പൂർത്തിയാകുന്നതോടെ വരുമെന്നാണ് മനസിലാകുന്നത്.

യൂട്യൂബ് പ്രീമിയം ഉള്ളവർക്ക് മാത്രമേ ടെസ്റ്റിംഗ് സമയത്താണെങ്കിലും പ്ലെയബിൾസ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പ്രീമിയം ഉപയോക്താക്കൾക്ക് ആപ്പ് തുറന്ന് പ്രൊഫൈലിൽ പോയി 'യുവർ പ്രീമിയം ബെനിഫിറ്റ്‌സിൽ' നിന്ന് പ്ലെയബിൾസ് എടുക്കാവുന്നതാണ്. 'ട്രൈ എക്സ്പെരിമെന്റൽ ഫീച്ചേഴ്സ്' എന്ന ബട്ടണിലാണ് ഗെയിമുകൾ ലഭ്യമാകുന്നത്. ഇപ്പോൾ സേവനം ലഭ്യമാകാത്തവർ കുറച്ച് ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടിവരും. അടുത്ത അപ്ഡേറ്റിലായിരിക്കും ഗെയ്മുകൾ ലഭ്യമാവുക. ആൻഡ്രോയ്ഡിലും, ഐഒഎസിലും അപ്ഡേറ്റ് ലഭ്യമായിരിക്കും. ടെസ്റ്റിംഗ് 2024 മാർച്ച് 28വരെ ഉണ്ടാകും. ടെസ്റ്റിംഗ് പൂർത്തിയാക്കി എപ്പോൾ പ്ലേയബിൾസ് പുറത്തിറങ്ങും എന്ന കൃത്യമായി അറിവ് ലഭ്യമല്ല.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്