TECHNOLOGY

ഇനി ടെലിഫോൺ സേവനങ്ങളും; ലൈസൻസ് നേടി സൂം ആപ്പ്

വെബ് ഡെസ്ക്

വെബ് കോൺഫറൻസ് ആപ്ലിക്കേഷനായ സൂമിലൂടെ ഇനി മുതല്‍ ഫോണ്‍ വിളിയും സാധ്യമാകും. സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് (സെഡ് വി സി) പാൻ ഇന്ത്യ ലൈസൻസ് നേടിയതോടെയാണിത്. യുഎസ് ആസ്ഥാനമായ സൂം ആപ്ലിക്കേഷൻ നിലവിൽ വോയ്‌സ്, വീഡിയോ കോൺഫറൻസ് സൗകര്യം ആപ്ലിക്കേഷൻ വഴിയും, വെബ്‌സൈറ്റിലൂടെയും ഉപഭോക്താക്കൾക്കായി നൽകി വരുന്നു.

'സെഡ് വിസി ഇന്ത്യയുടെ മാതൃ സ്ഥാപനമായ സൂം വീഡിയോ കമ്മ്യൂണിക്കേഷൻസിന് ടെലികമ്മ്യൂണിക്കേഷൻസിന് ടെലി കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തില്‍ നിന്ന് പാൻ ഇന്ത്യ, നാഷണൽ ലോംഗ് ഡിസ്റ്റൻസ് (എൻഎൽഡി), ഇന്റർനാഷണൽ ലോംഗ് ഡിസ്റ്റൻസ് (ഐഎൽഡി) എന്നിവയ്ക്കുള്ള ഏകീകൃത ലൈസൻസ് ലഭിച്ചതായി കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ലൈസൻസ് ലഭിക്കുന്നതോടു കൂടി കമ്പനിക്ക് ഇനി മുതൽ ക്ലൗഡ് അധിഷ്‌ഠിത പ്രൈവറ്റ് ബ്രാഞ്ച് എക്‌സ്‌ചേഞ്ച് സേവനമായ ' സൂം ഫോൺ ' സേവനം ആരംഭിക്കാൻ സാധിക്കും. ഇതുവഴി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കോർപറേഷനുകൾക്കും, ബിസിനസുകൾക്കും സൂം ഫോൺ സേവനം നൽകാൻ കഴിയുമെന്നും കമ്പനി അറിയിച്ചു.

സൂം ഫോൺ ആരംഭിക്കുന്നത് വഴി രാജ്യത്ത് നിലവിലുള്ള തൊഴിൽ സാഹചര്യങ്ങളെ പിന്തുണയ്ക്കാനും, ജീവനക്കാർക്കിടയിൽ പരസ്പര സഹകരണം വളർത്താനും, സാധിക്കുമെന്ന് സെഡ് വി സി ജനറൽ മാനേജരും ഇന്ത്യ-സാർക് മേഖലയുടെ മേധാവിയുമായ സമീർ രാജെ വ്യക്തമാക്കി. സൂമിന്റെ കോൺഫറൻസ് കോൾ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സഹായത്തിനായി ഒരു പ്രാദേശിക ടെലിഫോൺ എക്സ്ചേഞ്ചായി പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് (പിബിഎക്സ്) ആകും ഇനി മുതൽ പ്രവർത്തിക്കുക.

''ഇതൊരു സുപ്രധാനമായ നാഴികക്കല്ലാണ്. ഇന്ത്യന്‍ മാർക്കറ്റിലേക്കുള്ള ശ്രദ്ധ കൂട്ടാനും, രാജ്യത്തെ സൂമിന്റെ വിപണി വളർച്ച വർധിപ്പിക്കാനും, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയതും നൂതനവുമായ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ അടിവരയിടുന്നത്'' - രാജെ പറഞ്ഞു. 2022- 2023 സാമ്പത്തിക വർഷം മാത്രം ആഗോളതലത്തിൽ 100 ​​ശതമാനത്തിലധികം വളർച്ചയാണ് സൂം ഫോൺ നേടിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം