THE FOURTH PODCAST

ബുക്ക് സ്റ്റോപ്പിൽ ആലീസ് മൺറോ

'സമകാലിക ചെറുകഥയുടെ മാസ്റ്റർ' എന്നാണ് നോബൽ സമ്മാന കമ്മറ്റിയുടെ കുറിപ്പിൽ മൺറോയെക്കുറിച്ച് പറയുന്നത്

സുനീത ബാലകൃഷ്ണന്‍

ഈ വർഷം മെയ് 13 ന് അന്തരിച്ച കനേഡിയൻ കഥാകാരി ആലീസ് മൺറോ ആണ് ബുക്സ്റ്റോപ്പിൽ. 92 ആം വയസിലാണ് ഈ വിശ്വ പ്രസിദ്ധ എഴുത്തുകാരി ലോകത്തോട് വിട പറയുന്നത്. 2013 ൽ നോബൽ സമ്മാനവും 2009 ൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസും 1998 - 2004 വർഷങ്ങളിൽ ഗില്ലർ പ്രൈസും തുടങ്ങി അനവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ മൺറോയെ തേടി എത്തിയിട്ടുണ്ട്. മൺറോയുടെ 14 കഥാസമാഹാരങ്ങളിലായി 200 ഓളം ചെറുകഥകൾ ആണ് പ്രസിദ്ധീകൃതമായിട്ടുള്ളത്. ഈ കൃതികൾ ചെറുകഥാ രചനക്ക് ഒരു സർവകലാശാലയാണെന്നത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്.

'സമകാലിക ചെറുകഥയുടെ മാസ്റ്റർ' എന്നാണ് നോബൽ സമ്മാന കമ്മറ്റിയുടെ കുറിപ്പിൽ മൺറോയെക്കുറിച്ച് പറയുന്നത്. അവർ ഏതാണ്ട് ജീവിതകാലം മുഴുവൻ താമസിച്ച ഒന്റാരിയോയുടെ കഥകളാണ് മൺറോയുടെ ഒട്ടുമുക്കാൽ കഥകളുടെയും പശ്ചാത്തലം. വളരെ കയ്യടക്കവും കഥാകൗശലവും ഉള്ള എഴുത്തുകാരി ആയിരുന്നു അവർ. ലോകത്താകമാനം ആരാധകരുള്ള മൺറോ പക്ഷെ ഒറ്റ നോവൽ പോലും തന്റെ ജീവിതകാലത്ത് എഴുതിയിരുന്നില്ല. എന്തുകൊണ്ടാണത് എന്ന ചോദ്യം പലപ്പോഴും ഉണ്ടായിട്ടുണ്ട് താനും.

നോവൽ എന്നാൽ എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല എന്നാണ് മൺറോ ആ ചോദ്യത്തിന് ഉത്തരം നൽകിയത്. ആഖ്യാനത്തിന്റെ ഉദ്വേഗം അതിൽ എവിടെയാണ് കൊണ്ടുവരേണ്ടത് എന്ന് മനസിലായിട്ടില്ല എന്നവർ പറയുന്നു. ആലീസ് മൺറോയുടെ ജീവിതത്തെയും മരണത്തെയും കുറിച്ചാണ് ഈ ലക്കം ബുക്ക് സ്റ്റോപ്പിൽ സുനീത ബാലകൃഷ്ണൻ സംസാരിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി