THE FOURTH PODCAST

വിശ്വപ്രിയ സ്നേഹകാവ്യം: 'പ്രവാചകന്റെ' ഒരു നൂറ്റാണ്ട്

പ്രവാചകൻ രചിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് കഴിയുന്നു

സുനീത ബാലകൃഷ്ണന്‍

ഖലീൽ ജിബ്രാന്റെ വിശ്വപ്രിയമായ 'പ്രവാചകൻ' (The Prophet ) എന്ന കൃതിയാണ് ഈ ലക്കം ബുക്സ്റ്റോപ്പിൽ സുനീത ബാലകൃഷ്ണൻ പരിചയപ്പെടുത്തുന്നത്. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ് ഖലീൽ ജിബ്രാൻ. 1923ൽ എഴുതിയ 'പ്രവാചകൻ' എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കുന്നത്. ആദ്യം അറബിയിലും പിന്നീട് ഇംഗ്ലീഷിലും ആണ് പ്രവാചകൻ എഴുതി പ്രസിദ്ധീകരിക്കുന്നത്.

പ്രവാചകൻ രചിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് കഴിയുന്നു. പരസ്യമോ വില കുറഞ്ഞ കടലാസിൽ അച്ചടിച്ച കോപ്പികളോ ഇല്ലാതെ തന്നെ പ്രവാചകൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിൽക്കപ്പെട്ട പുസ്തകമായി തുടരുകയാണ്. ലോകമെമ്പാടുമുള്ള 116 ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള പ്രവാചകൻ ഇന്ന് സ്നേഹത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുകയാണ്.

ലോകത്തെഴുതപ്പെട്ട ഏറ്റവും സ്‌നേഹപൂർണമായ പുസ്തകം ആണിതെന്നും തലമുറകൾക്ക് ശേഷമെത്തുന്ന തലമുറകളെല്ലാം അവർക്ക് വേണ്ടുന്ന വഴികാട്ടിയായി ഇതിനെ സ്വീകരിക്കുമെന്നും 1923 ൽ തന്നെ ജിബ്രാന്റെ സുഹൃത്തായ മേരി ഹസ്കൽ പറഞ്ഞിരുന്നു. പിന്നീടൊരു കാലത്തും അച്ചടിയിൽ ഇല്ലാത്ത വന്നിട്ടില്ലാത്ത പ്രവാചകനെക്കുറിച്ചുള്ള മേരിയുടെ അഭിപ്രായം വളരെ കൃത്യമായിരുന്നു എന്ന് വേണം പറയാൻ. ഒരുപാട് പേരുടെ പുസ്തക കെട്ടുകളിൽ വായിച്ച് വായിച്ച് വിരലടയാളങ്ങൾ പതിഞ്ഞ ഈ പുസ്തകത്തിന്റെ ശക്തി എന്തായിരുന്നു ?

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി