1969ല്‍ ആദ്യ ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരന്‍ എന്നതിലുപരി വിവിധ മേഖലകളില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ് പി എച്ച് ന്യൂബി. 78 വയസിനിടെ 23 നോവലുകളെഴുതിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധ കാലത്ത് യുദ്ധമുഖങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
തൊഴിലാളി കുടുംബത്തില്‍ ജനിച്ച ന്യൂബി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കലയ്ക്ക് വേണ്ടി സംഭാവനകള്‍ ചെയ്യാന്‍ സന്നദ്ധനായിരുന്നു. ബുക്കര്‍ പുരസ്‌കാരം നേടിയ സംതിങ് ടു ആന്‍സര്‍ ഫോര്‍ എന്ന പുസ്തകത്തെക്കുറിച്ചും ബിബിസിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുമാണ് ഇക്കുറി ബുക്ക് സ്റ്റോപ്പില്‍.