അറബ് സംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ കഥകള്‍ ലോകത്തിന് മുന്നിലെത്തിച്ച യെസ്മിന ഖദ്ര. പച്ചമുല്ലപ്പൂ എന്ന് അര്‍ത്ഥം വരുന്ന ആ തൂലികാനാമത്തിന് പിന്നിലൊളിക്കാന്‍ ഈ അള്‍ജീരിയന്‍ നോവലിസ്റ്റിനെ പ്രേരിപ്പിച്ചതെന്താണ്? 2001-ല്‍ മുഖം മൂടി മാറ്റി അദ്ദേഹം യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയതിന് പിന്നിലും ഒരു കാരണമുണ്ട്. രക്തക്കറ പുരണ്ട കൈകളുള്ളവനെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച യെസ്മിന ഖദ്രയേയും അദ്ദേഹത്തിന്‌റെ പ്രധാന കൃതികളേയും പരിചയപ്പെടാം.