1766 ഏപ്രിൽ മാസം 27 ആയിരുന്നു സാമൂതിരിമാരുടെ പ്രതാപം കത്തിയമർന്ന ദിവസം. മൈസൂർ ഭരണാധികാരിയായ ഹൈദർ അലിയുടെ പടയാൽ തന്റെ കോവിലകം വളയപ്പെട്ടപ്പോൾ അന്നത്തെ സാമൂതിരിക്ക് മരണമല്ലാതെ മറ്റൊരു മാർഗം തന്റെ മുന്നിലുണ്ടായിരുന്നില്ല. വെടിമരുന്നുകൾ കൊണ്ട് അവിടെയെല്ലാം തീ കൊടുത്ത് ആ സാമൂതിരി ആത്മഹത്യ ചെയ്തു. സാമൂതിരിക്കോവിലം കത്തിച്ചാമ്പലായി.
ആ കത്തിയമരൽ ഒരു പ്രതീകമായിരുന്നു. ആറു നൂറ്റാണ്ടോളം നിലനിന്ന എന്നാൽ പിന്നീടൊരിക്കലും കോഴിക്കോടിന് വീണ്ടെടുക്കാൻ കഴിയാഞ്ഞ പെരുമയുടെയും മേൽക്കോയ്മയുടെയും പ്രതീകം.
കോഴിക്കോട് രാജവംശത്തിനു എന്തുകൊണ്ട് ഇത്തരമൊരു ശോചനീയയമായ അവസ്ഥ വന്നു? എങ്ങനെയാണ് അത് ഇത്തരമൊരു ദുരന്തത്തിൽ കൊണ്ടെത്തിച്ചത് ? ഹിസ്റ്ററി സോണിലെ കോഴിക്കോടിന്റെ കഥയുടെ അവസാന എപ്പിസോഡ് കേൾക്കൂ.
ഈ കഥ നിങ്ങള്ക്കായി പറയുന്നത് ആർക്കൈവൽ ആൻഡ് റിസർച് പ്രോജക്റ്റിലെ ശ്രുതിൻ ലാൽ ആണ്.