TRAVEL

കര്‍ക്കിടകത്തില്‍ കേരളത്തില്‍ നിന്ന് തീര്‍ത്ഥയാത്രയുമായി ഐആര്‍സിടിസി

ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോധ്യ, പ്രയാഗ്‌രാജ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍

വെബ് ഡെസ്ക്

പുരാണങ്ങളിലും ഉപനിഷത്തുകളിലും പ്രതിപാദിച്ച സ്ഥലങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ 'ഭാരത് ഗൗരവ് ട്രെയിന്‍' ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി). ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോധ്യ, അലഹബാദ് എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. ജൂലൈ 20ന് കേരളത്തില്‍ നിന്ന് യാത്രതിരിച്ച് 31ന് തിരികെയെത്തും.

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ രുദ്രസാഗര്‍ തടാക കരയില്‍ സ്ഥിതിചെയ്യുന്ന ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം, നര്‍മദ നദിയില്‍ ശിവപുരി ദ്വീപില്‍ സ്ഥിതിചെയ്യുന്ന ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വര്‍ ക്ഷേത്രം, ഉത്തരാഖണ്ഡില്‍ ഗംഗാ നദീതീരത്ത് സ്ഥിതിചെയ്യുന്ന ഹരിദ്വാര്‍, ഗംഗയിലെ ആരതി, ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ഋഷികേശിലെ ക്ഷേത്രങ്ങള്‍, അവിടുത്തെ പ്രധാന ആകര്‍ഷണമായ രാം ഝൂല, കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, കാശിയിലെ ഗംഗ ആരതി, സാരാനാഥ്, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, പ്രയാഗ്രാജിലെ ത്രിവേണി സംഗമം തുടങ്ങിയ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും യാത്രയുടെ ഭാഗമാണ്.

അത്യാധുനിക എല്‍എച്ച്ബി ട്രെയിനിലാണ് യാത്ര. ത്രീ ടയര്‍ എസി, സ്ലീപ്പര്‍ ക്ലാസ് എന്നിവയിലായി 754 പേര്‍ക്കാണ് അവസരം. നോണ്‍ എസി സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ 24,350 രൂപയും തേര്‍ഡ് എസി കംഫര്‍ട്ട് വിഭാഗത്തില്‍ 36,340 രൂപയുമാണ് നിരക്ക്.

യാത്രക്കാര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്‍, പോത്തന്നൂര്‍ ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, സേലം എന്നിവിടങ്ങളില്‍നിന്ന് ട്രെയിനില്‍ കയറാം. എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനമുണ്ടാവും. സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ക്ക് എല്‍ടിസി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8287932082 (എറണാകുളം), 8287932095 (തിരുവനന്തപുരം), 8287932098 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഐആര്‍സിടിയുടെ https://bit.ly/3JowGQa എന്ന വെബ്‌സൈ്റ്റ് ലിങ്ക് വഴിയും ബുക്ക് ചെയ്യാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ