TRAVEL

'സുസ്ഥിരമായ യാത്രകള്‍, കാലാതീതമായ ഓര്‍മകള്‍'; വിനോദസഞ്ചാര മേഖലയില്‍ കുതിച്ചുകയറി ഇന്ത്യ

വെബ് ഡെസ്ക്

'സുസ്ഥിരമായ യാത്രകള്‍, കാലാതീതമായ ഓര്‍മ്മകള്‍', ഇത്തവണത്തെ ദേശീയ വിനോദ സഞ്ചാര ദിനം (ജനുവരി 25) നമ്മെ ഓര്‍മ്മിപ്പിക്കുന്നത് യാത്രകളുടെ പ്രാധാന്യത്തെ കുറിച്ച് തന്നെയാണ്. ഒരോ നാടിന്റെയും സംസ്‌കാരവും തനന് ജനവിഭാഗങ്ങളുടെ ജീവിതവും കാലാവസ്ഥയും അനുഭവിച്ച് ഒരു യാത്ര.

എല്ലാ വര്‍ഷവും സെപ്തംബര്‍ 27 നാണ് ലോക വിനോദ സഞ്ചാരദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (UNWTO) 1970 ല്‍ സ്ഥാപിതമാവുന്നതോടെയാണ് വിനോദസഞ്ചാര ദിനം ആഘോഷിച്ചു തുടങ്ങുന്നത്. 1948 മുതലാണ് ജനുവരി 25 നെ ദേശീയ വിനോദ സഞ്ചാര ദിനമായി ആഘോഷിക്കാന്‍ തുടങ്ങുന്നത്. രാജ്യത്തിന്റെ വൈവിധ്യം നിറഞ്ഞ ഇടങ്ങളും സംസ്‌കാരങ്ങളും തുറന്നുകാട്ടുക എന്നതായിരുന്നു ദിനാചരണം കൊണ്ട് ലക്ഷ്യമിട്ടത്.

യാത്രകള്‍ ആളുകള്‍ക്ക് മുന്നില്‍ മനോഹരമായ ഭൂപ്രകൃതികയും സ്ഥലങ്ങളും തുറന്നു കാട്ടുന്നു. ഇത് വ്യക്തികള്‍ക്ക് നല്‍കുന്ന അനുഭവം പുതിയ കാഴ്ചപാടുകള്‍ വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുലേക്കുള്ള വാതില്‍ തുറന്നു നല്‍കുക എന്നത് തന്നെയാണ് ദേശീയ വിനോദ സഞ്ചാരദിനം ലക്ഷ്യമിടുന്നത്.

ഇന്ന്, പല രാജ്യങ്ങളുടെയും സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനമാണ് വിനോദ സഞ്ചാരം. രാജ്യത്തെ പല സംസ്ഥാനങ്ങളും വിനോദ സഞ്ചാരത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഹോട്ടലുകള്‍, ഗൈഡുകള്‍, കലാകാരന്മാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇന്ന് വിനോദ സഞ്ചാര മേഖലയുടെ ഭാഗമാണ്. സാംസ്‌ക്കാരികമായും കാലാവസ്ഥകൊണ്ടും ഭൂപ്രകൃതികൊണ്ടുമെല്ലാം വ്യത്യസ്തമാണ് രാജ്യത്തെ കാഴ്ചകള്‍. നാടിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായി വളര്‍ന്ന ഈ വ്യവസായ മേഖലയുടെ പ്രാധാന്യവും ദേശീയ വിനോദ സഞ്ചാര ദിനം ഓര്‍മിപ്പിക്കുന്നു.

പോയ വര്‍ഷത്തെ അവലോകനം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഇന്ത്യന്‍ ടൂറിസം മേഖലയുടെ വളര്‍ച്ച വലിയ വേഗതയാണ് കൈവരിച്ചിട്ടുള്ളത്. 2023 ല്‍ മാത്രം ഏകദേശം 16.5 ട്രില്യണ്‍ രൂപയുടെ വളര്‍ച്ചയാണ് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖല കൈവരിച്ചത്.

2023 ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. പരമ്പരാഗത ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഒപ്പം പുതിയ ഡെസ്റ്റിനേഷനുകളും ഇന്ത്യയുടെ ടൂറിസം മാപ്പില്‍ ഇക്കഴിഞ്ഞ വര്‍ഷം ഇടം പിടിച്ചു. വര്‍ക്കല (കേരളം), യേര്‍ക്കാട് (തമിഴ്‌നാട്), മന്ദര്‍മണി (പശ്ചിമ ബംഗാള്‍), ഗോകര്‍ണ (കര്‍ണാടക), കുംഭല്‍ഗഡ് (രാജസ്ഥാന്‍) തുടങ്ങിയ സ്ഥലങ്ങള്‍ ഇതിന് ഉദാഹണമാണ്. ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടുകളും പ്രദേശങ്ങളും രാജ്യത്ത് നിരവധിയുണ്ടെന്നിരിക്കെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ഇനിയും വിനോദ സഞ്ചാരമേഖല കൈവരിക്കേണ്ടതുണ്ട്.

ഇത്തരം വെല്ലുവിളികളെ മറികടന്ന് രാജ്യത്തെ ടാവല്‍ ആന്‍ഡ് ടൂറിസം വ്യവസായം നവീകരിക്കപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള ഒരു പ്രധാന ചാലകമായും വിനോദ സഞ്ചാര മേഖലമാറും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം