മനുഷ്യചരിത്രം തുടങ്ങിയത് മുതൽ നമുക്ക് ഏറ്റവും നിഗൂഢമായവയിൽ ഒന്നാണ് നമ്മുടെ മസ്‌തിഷ്കം. കോടാനുകോടി ന്യൂറോണുകളുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ അത്ഭുതം നമ്മളിൽ പലരും നേരിട്ട് കണ്ടിട്ടുണ്ടാവില്ല.
എങ്ങനെയാണ് നാം ചിന്തിക്കുന്നതെന്ന് ചിന്തിക്കാത്ത ഒരു മനുഷ്യരും ഉണ്ടാകില്ല. എന്നാൽ നമ്മുടെ തലച്ചോറിനെ കൈ കൊണ്ട് തൊട്ട് പഠിക്കാൻ കഴിയുന്ന ഒരു മ്യൂസിയം ഇന്ത്യയിലുണ്ട്. ബെംഗളൂരുവിലുള്ള നിംഹാൻസ് ബ്രെയിൻ മ്യൂസിയത്തിലാണ് ഈ സൗകര്യമുള്ളത്.
തലച്ചോർ മാത്രമല്ല, ഹൃദയം, കരൾ, വൃക്ക, ശ്വാസകോശം, ചെറുകുടൽ, വൻകുടൽ തുടങ്ങി ഒരുപാട് മനുഷ്യ അവയവങ്ങൾ നമുക്ക് തൊട്ട് പരിശോധിച്ചു മനസിലാക്കാനുള്ള അവസരം ഇവിടെയുണ്ട്.