ടൈഗ്രീസിനും യുഫ്രട്ടീസിനും മെസപ്പെട്ടോമിയന്‍ സംസ്‌കാരകാരമുണ്ട്. നൈല്‍ നദിക്ക് ഈജിപ്ഷ്യന്‍ സംസ്കാരമുണ്ട്. ഇന്ത്യയില്‍ സിന്ധു നദിക്കരികെ ഹാരപ്പന്‍ സംസ്‌കാരമുണ്ട്. അതുപോലെ നമ്മുടെ ദക്ഷിണേന്ത്യന്‍ ഭൂപ്രകൃതിയില്‍ 2600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്‍മറഞ്ഞുപോയ സംസ്‌കാരമാണ് മധുരയിലെ വൈഗ തീരത്തുള്ള കീലടി സംസ്‌കാരം.
ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമാണ് സംഘ സാഹിത്യം. ഇതില്‍ ചേര രാജക്കാന്മാരെപ്പറ്റിയും വൈഗ നദിയെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. ഇത് വായിച്ചറിഞ്ഞ ഒരു ആര്‍ക്കിയോളജിസ്റ്റ് ഈ പ്രദേശത്തേയ്ക്ക് വരികയും ഗവേഷണം ആരംഭിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് കീലടി സംസ്‌കാരത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളും അതിന്റെ അവശിഷ്ടങ്ങളും ലഭിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഇതിനെ ആര്‍ക്കിയോളജി പ്രദേശമായി പ്രഖ്യാപിച്ചു. ഈ സംസ്‌കാരത്തെപ്പറ്റിയും പ്രദേശത്തെപ്പറ്റിയുമാണ് മാനം നോക്കി സഞ്ചാരത്തിന്റെ മൂന്നാമത്തെ ഭാഗത്തില്‍ പറയുന്നത്.