TRAVEL

തിരുവനന്തപുരം നഗരത്തിന്റെ വിദൂര ദൃശ്യം കാണാം; 'മാനം നോക്കി സഞ്ചാരം' ദ്രവ്യ പാറയില്‍

എലിസബത്ത്, സീനോ സാജു

മാനം നോക്കി സഞ്ചാരത്തില്‍ ഇത്തവണ രണ്ട് പേരും എത്തിചേര്‍ന്നിരിക്കുന്നത് അമ്പൂരിക്കടുത്തുള്ള ദ്രവ്യ പാറയിലാണ്. അഗസ്ത്യാര്‍ കുടത്തിന്റെ താഴ്‌വാരങ്ങളും നെയ്യാറിന്റെ കൈവരികളും തിരുവനന്തപുരം നഗരത്തിന്റെ വിദൂര ദൃശ്യവും കാണാന്‍ കഴിയുന്ന അതി മനോഹരമായ സ്ഥലമാണ് ദ്രവ്യപാറ.

മൂന്നൂറ് വര്‍ഷം മുന്‍പുള്ള കൊത്തുപണികളും അതിന്റെ അവശേഷിപ്പുകളും ഈ പാറയില്‍ കാണാന്‍ സാധിക്കും. എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണങ്ങളില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മയെ സംരക്ഷിക്കാന്‍ ആദിവാസികള്‍ തിരഞ്ഞെടുത്ത ഒളിത്താവളമായിരുന്നു ദ്രവ്യ പാറയുടെ മുകള്‍ വശം.

കൂടാതെ കഥകളും വിശ്വാസങ്ങളും നിരവധിയുള്ള ദ്രവ്യ പാറയില്‍ ചെറിയ അമ്പലവുമുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശിവലിഗം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്