TRAVEL

ആകെ 80 വീടുകള്‍, ചെരുപ്പിടാതെ നഗ്നപാദരായി ജീവിക്കുന്ന മനുഷ്യര്‍; ടൂറിസ്സുകാരുടെ പ്രിയപ്പെട്ട വെള്ളഗവി

ഇന്ത്യയിലെ തന്നെ പ്രധാന ഹില്‍സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിലെ ആദ്യ കുടിയേറ്റക്കാര്‍ വെള്ളഗവിയിലെ ഗ്രാമീണരായിരുന്നു

എലിസബത്ത്, സീനോ സാജു

യാത്ര ചെയ്യുമ്പോള്‍ കാഴചകള്‍ക്കുപരി വിവിധ സംസ്‌കാരങ്ങള്‍ കൂടിയാണ് നമ്മള്‍ അനുഭവിക്കുന്നത്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ നമ്മളെ അതിശയിപ്പിക്കുന്ന ധാരാളം ആചാരങ്ങളും ചരിത്രങ്ങളുമുണ്ട്. അത്തരത്തില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു ഗ്രാമമാണ് കൊടൈക്കനാലിലെ വെള്ളഗവി. ഇന്ത്യയിലെ തന്നെ പ്രധാന ഹില്‍സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിലെ ആദ്യ കുടിയേറ്റക്കാര്‍ വെള്ളഗവിയിലെ ഗ്രാമീണരായിരുന്നു. ട്രക്കിങ് ഇഷ്ടപ്പെടുന്ന ധാരാളം സഞ്ചാരികള്‍ ദിവസേനെ ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ഈ ഗ്രാമത്തിലെ മനുഷ്യരെല്ലാം നഗ്നപാദരായ ജീവിക്കുന്നവരാണ്. ഗ്രാമത്തില്‍ പ്രവേശിക്കുന്നവരാരും ചെരുപ്പിടാന്‍ പാടില്ലെന്നാണ് നിയമം. 400 ഓളം ആളുകളും എണ്‍പതോളം വീടുകളുമുള്ള ഇവിടെ ഇരുപതിലധികം ചെറിയ അമ്പലങ്ങളുമുണ്ട്. ഓരോ വീടിനകത്തും ചെറിയ അമ്പലങ്ങള്‍ ഉള്ളതു കൊണ്ടായിരിക്കാം ഇവിടുള്ളവര്‍ നഗ്നപാദരായി ജീവിക്കാന്‍ തുടങ്ങിയത്. കൊടൈക്കനാലിലെ വട്ടക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ട്രക്കിങ് ചെയ്ത് വേണം വെള്ളഗവിയിലെത്താന്‍. വരുന്ന വഴിക്ക് വറ്റക്കനാലിലെ പ്രസിദ്ധമായ ഡോള്‍ഫിന്‍സ് നോസും കാണാന്‍ സാധിക്കും. കുത്തനെയുള്ള കയറ്റങ്ങള്‍ കയറി മുകളിലെത്താന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും എടുക്കും.

300 വര്‍ഷങ്ങള്‍ക്ക് മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ ഗ്രാമത്തിലെ ഒട്ടുമിക്ക കാര്യങ്ങളും. ഇവിടെ കല്ലിലും മണ്ണിലും അടുപ്പിച്ചു അടുപ്പിച്ചാണ് വീടുകള്‍ പണിതിട്ടുള്ളത്. ഗ്രാമീണരിലെ ഒട്ടുമിക്ക പേരും ബന്ധുക്കള്‍ തന്നെയാണ്. ഇവിടെയുള്ള പ്രൈമറി സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വരെയുള്ളൂ. അതിനാല്‍ തന്നെ കുട്ടികള്‍ അഞ്ചാം ക്ലാസിനു ശേഷം കൊടൈക്കനാലിലും പഴനിയിലുമുള്ള ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുക. വേനലവധിയിലെ രണ്ട് മാസവും പൊങ്കല്‍, ദീപാവലി പോലെയുള്ള പ്രധാന ഉത്സവങ്ങളിലും മാത്രമേ ഈ കുട്ടികള്‍ വീട്ടിലെത്താറുള്ളൂ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ