മേക്കപ്പ് ഇടുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണോ? പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണിത്. മേക്കപ്പിന് മുന്‍പാണോ മോയ്സ്ചറൈസിന് ശേഷമാണോ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. എസ്പിഎഫുള്ള മേക്കപ്പുകള്‍ ഉപയോഗിച്ച് അള്‍ട്രാവയലറ്റ് കിരണങ്ങളെ തടയാനാകുമോ എന്ന സംശയവും ഉയരാറുണ്ട്.
സ്‌കിന്‍ കെയര്‍ പ്രൊഫഷണലുകള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, മേക്കപ്പില്‍ നിന്ന് കിട്ടുന്ന സംരക്ഷണം അത് ഉപയോഗിക്കുന്ന രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും എന്നുള്ളത് കൊണ്ടാണ്.
മേക്കപ്പിടുമ്പോള്‍ സണ്‍സ്‌ക്രീന്‍ എങ്ങനെ പുരട്ടണം?
മോയിസ്ചറൈസറും മേക്കപ്പും ഇടുന്നതിന് മുൻപേ സണ്‍സ്‌ക്രീന്‍ പുരട്ടുന്നതാണ് നല്ലത്. മുഖം കഴുകി വൃത്തിയാക്കിയതിന് ശേഷം എസ്പിഎഫ് മുപ്പതോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ മുഖത്ത് പുരട്ടാവുന്നതാണ്.
സണ്‍സ്‌ക്രീന്‍, മേക്കപ്പോ മോയ്‌സ്ചറൈസറോ ഇടുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും പുരട്ടണം. ഇത് സണ്‍സ്‌ക്രീനിന്റെ ഗുണം കുറയാതെ സംരക്ഷിക്കുന്നു.
മേക്കപ്പിന് മുൻപ് സണ്‍സ്‌ക്രീന്‍ പുരട്ടാമോ?
മിനറല്‍ മേക്കപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. എസ്പിഎഫ് ഉള്ള മിനറല്‍ മേക്കപ്പ് സണ്‍സ്‌ക്രീനിന് മുകളിലായി അപ്ലൈ ചെയ്യുന്നത് സംരക്ഷണം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. സണ്‍സ്‌ക്രീനിന് മുകളിലായി മിനറല്‍ മേക്കപ്പ് ഇടുന്നതിലൂടെ സൂര്യനില്‍ നിന്നുള്ള സംരക്ഷണം എല്ലാഭാഗത്തും ലഭിക്കുന്നെന്ന് സ്‌കിന്‍ കെയര്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
എന്നാല്‍, എസ്പിഎഫ് ഉള്ള സാധാരണ മേക്കപ്പ് ഇടുന്നത് സൂര്യനില്‍ നിന്നുളള സംരക്ഷണം വര്‍ധിപ്പിക്കില്ല. അപ്പോള്‍ എസ്പിഎഫ് കൂടിയ സണ്‍ സ്‌ക്രീന്‍ പുരട്ടണം.
ടിന്റഡ് സണ്‍സ്‌ക്രീന്‍ പുരട്ടുക
ടിന്റഡ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് സണ്‍സ്‌ക്രീനുകള്‍ക്ക് മുകളിലായി കൂടുതല്‍ മേക്കപ്പ് ലെയറുകള്‍ ഇടുന്നത് കുറയ്ക്കാന്‍ സഹായിക്കും. വെയിലത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ടിന്റഡ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
പലനിറങ്ങളിലും ടിന്റഡ് സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. ചര്‍മത്തിന്റെ നിറത്തിന് ചേരുന്നത് തിരഞ്ഞെടുക്കുന്നത് മേക്കപ്പ് ലുക്ക് നല്‍കുന്നതിന് സഹായിക്കും.