സൺഗ്ലാസുകൾ ഉപയോഗിക്കുന്നത് ആഡംബരമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റി. കണ്ണിന്റെ ആരോഗ്യമാണ് പ്രധാനം. അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിച്ച് കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ സൺഗ്ലാസുകൾക്ക് കഴിയും. അതിനാൽ സൺഗ്ലാസിനെ വെറുമൊരു ഫാഷൻ ആക്സസറിയായി മാത്രം കാണാൻ കഴിയില്ല. കൂടുതൽ സമയവും സൂര്യപ്രകാശത്തിന് താഴെ ജോലി ചെയ്യുന്നവർ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ നിർബന്ധമായും സൺഗ്ലാസ് ഉപയോഗിക്കണം.
അല്ലാത്തപക്ഷം കണ്ണുകൾ വരളാനും, തിമിരം പോലെയുള്ള അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യാം. എന്നാൽ സൺഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ യു വി ഫിൽറ്റർ ഉള്ളത് തന്നെ തിരഞ്ഞെടുക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. രൂപം, ആകൃതി, ജനപ്രിയ ബ്രാൻഡുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സൺഗ്ലാസുകൾ വിപണി കീഴടക്കുക. റെയ്ബാൻ, ഓക്‌ലി, പ്രാഡ, ബൾഗറി, ബർബറി എന്നിങ്ങനെ നിരവധി ബ്രാൻഡുകളിൽ സൺഗ്ലാസുകൾ ലഭ്യമാണ്.
സൺഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ യുവി ഫിൽറ്റർ ഉള്ളത് തന്നെ തിരഞ്ഞെടുക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം
റിട്രോ ക്യാറ്റ് ഐ സൺഗ്ലാസ്
1950കളിലും 60കളിലും ക്യാറ്റ് ഐ സൺഗ്ലാസുകൾക്ക് വൻ സ്വീകാര്യതയായിരുന്നു. ലളിതമായ ഫ്രെയിമോടു കൂടിയ ഈ കണ്ണട ലിംഗഭേദമന്യേ ആർക്കും ധരിക്കാം. ഇതിൽ തന്നെ ബ്ലാക്ക് ക്യാറ്റ് ഐ, റെഡ് ക്യാറ്റ് ഐ, ടോർട്ടോയ്സ് ക്യാറ്റ് ഐ, റൈൻസ്റ്റോൺ ക്യാറ്റ് ഐ എന്നിങ്ങനെ പല തരത്തിലുള്ള ക്യാറ്റ് ഐ കണ്ണടകൾ ഉണ്ട്.
സൺഗ്ലാസുകളുടെ പട്ടികയിലെ ഏറ്റവും മികച്ച ഡിസൈനെന്ന പേരുളളത് വൃത്താകൃതിയിലുള്ള ഫ്രെയിമിനാണ്. പുരികത്തെ മറയ്ക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. റൗണ്ട് ഫ്രെയിം സൺഗ്ലാസില്‍ കൂടുതലും കറുപ്പ്, ബ്രൗൺ നിറങ്ങളാണ് പുരുഷന്മാർക്ക് ഏറ്റവും അനുയോജ്യം
ട്രാൻസ്പരന്റ് ഫ്രെയിം സൺഗ്ലാസ്
ട്രാൻസ്പരന്റ് ഫ്രെയിം വരുന്ന സൺഗ്ലാസുകൾ സാധാരണ വസ്ത്രങ്ങൾ, പാർട്ടി വസ്ത്രങ്ങൾ എന്നിങ്ങനെ ഏതിനൊപ്പവും ഇഷ്‌ടാനുസൃതം ധരിക്കാവുന്നതാണ്. ചതുരം, വൃത്തം, ദീർഘചതുരം തുടങ്ങി ഏത് ആകൃതിയിലുള്ള ഫ്രെയിമിനൊപ്പവും ട്രാൻസ്പരന്റ് ഫ്രെയിം ഉപയോഗിക്കാം. പച്ച, നീല, മൾട്ടി കളർ നിറമുള്ള ഗ്ലാസുകളുമായി ഇത്തരം ഫ്രെയിം നന്നായി ഇണങ്ങും.
ക്രിസ്റ്റൽ ഫ്രെയിം സൺഗ്ലാസ്
റോസ്, പീച്ച് തുടങ്ങി ഇളം നിറങ്ങൾക്കൊപ്പമാണ് ക്രിസ്റ്റൽ ഫ്രെയിമുകൾ കൂടുതലായി യോജിക്കുക. മറ്റു ഫ്രെയിമുകളെ അപേക്ഷിച്ച് ക്രിസ്റ്റൽ ഫ്രെയിമുകൾക്ക് പ്രത്യേക ആകർഷണമുണ്ട്. അതു പോലെ പ്ലാസ്റ്റിക് ഫ്രെയിമുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രിസ്റ്റൽ ഫ്രെയിം കട്ടിയുള്ളവയാണ്. ഇത്തരം ഫ്രെയിമുകൾക്ക് പോറലുകൾ വീഴാനുള്ള സാധ്യത കുറവാണെങ്കിലും പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇന്നത്തെ തരംഗവും ക്രിസ്റ്റൽ ഫ്രെയിമുകൾ തന്നെയാണ്.
കണ്ണുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനായി പൈലറ്റുമാർക്ക് വേണ്ടി രൂപകൽപന ചെയ്‌ത സൺഗ്ലാസാണ് ഏവിയേറ്റർ. പക്ഷേ പിന്നീടുള്ള വർഷങ്ങളിൽ ഈ ഗ്ലാസുകൾ എല്ലാവർക്കുമിടയില്‍ ട്രെൻഡായി മാറുകയായിരുന്നു. ആൻറി റിഫ്ലക്ടീവ് കഴിവുള്ള ഉള്ള ലെൻസാണ് ഇതിന്റെ പ്രത്യേകത. നീണ്ട മുഖമുള്ളവർക്കാണ് ഇതേറ്റവും അനുയോജ്യം.
യുവാക്കള്‍ക്കിടയില്‍ വലിയ ഫ്രെയിമുള്ള ഈ കണ്ണട ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. സാധാരണയായി പുരികത്തിന്റെ മുകൾ ഭാഗം വരെ മറയ്ക്കുന്ന തരത്തിലുള്ള വലിയ ഫ്രെയിമുള്ള ഈ കണ്ണട മുഖത്തിന്റെ മുകൾ ഭാഗം മറയ്ക്കുന്ന ഒരു മാസ്ക് പോലെയാണ് തോന്നിപ്പിക്കുന്നത്. തിരഞ്ഞെടുക്കുന്ന ലെൻസ് അനുസരിച്ച്, ഏത് ആകൃതിയിലുമുള്ള ഫ്രെയിം രൂപകൽപന ചെയ്യാനും സാധിക്കും.
1990കളിൽ വൻ ജനസ്വീകാര്യത ഉണ്ടായിരുന്ന സൺഗ്ലാസുകളായിരുന്നു റിംലെസ്സ് സൺഗ്ലാസുകൾ. അരികുകളില്ലാത്ത ഈ ഫ്രെയിമിന്റെ ഷേഡുകൾക്ക് ഭാരം കുറവാണ്. ഏത് ആകൃതിയിലും ലഭിക്കുന്ന ഈ സൺഗ്ലാസുകൾ യൂണിസെക്സായതിനാൽ ആർക്കും ഉപയോഗിക്കാം.
പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒറിജിനൽ ലെൻസിന് പകരം ഫ്രെയിമിൽ ഉറപ്പിച്ചിരിക്കുന്ന വരി വരിയായിട്ടുള്ള പ്ലാസ്റ്റിക് ലെൻസാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന ലെഡ് ലൈറ്റുകൾ ഉപയോഗിച്ച് പല പല നിറങ്ങൾ മാറി മാറി വരുത്താനും കഴിയും. ലിംഗഭേദമന്യേ ആർക്കും ധരിക്കാവുന്ന സൺഗ്ലാസുകളാണിവ.
ചിത്രശലഭം പോലെയുള്ള സൺഗ്ലാസ് അതാണ് ബട്ടർഫ്ലൈ സൺഗ്ലാസുകൾ. സാധാരണയായി കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറത്തിലായിരിക്കും ഫ്രെയിമുകൾ. ഇഷ്ടമുള്ള നിറത്തിലുള്ള ലെൻസ് ഇതിനായി തിരഞ്ഞെടുക്കാം. ബീച്ചിലും പാർട്ടിക്കുമൊക്കെ പോകുമ്പോൾ ഇത്തരം സൺഗ്ലാസുകൾ തിരഞ്ഞെടുക്കാം.