ജീന്‍സുകള്‍ പലതരത്തിലുണ്ടെങ്കിലും പലപ്പോഴും ആളുകള്‍ തിരഞ്ഞെടുക്കുന്നത് സ്‌കിന്നി ഫിറ്റോ സ്‌ട്രെയിറ്റ് ലെഗ് ജീന്‍സുകളോ ആയിരിക്കും. എന്നാല്‍ ജീന്‍സില്‍ തന്നെ പല ഡിസൈനുകളുണ്ടെന്നത് പലർക്കും അറിയില്ലായെന്നതാണ് സത്യം.
ശരീരത്തില്‍ ഇറുകിയിരിക്കുന്നതിനാൽ തന്നെ ശരീരത്തിന്റെ ആകൃതി മനസ്സിലാക്കാന്‍ ഏറ്റവും നല്ലത് സ്‌കിന്നി ഫിറ്റ് ജീന്‍സുകളാണ്. ടോപ്പുകള്‍ക്കും ടീ-ഷര്‍ട്ടുകള്‍ക്കുമൊപ്പം നന്നായി ഇണങ്ങുന്നത് കൊണ്ടും, ധരിക്കാന്‍ എളുപ്പമുളളതായത് കൊണ്ടും സ്‌ട്രെയിറ്റ്-ലെഗ് ജീന്‍സും നല്ലൊരു ചോയിസാണ്. എന്നാല്‍ ഇത് രണ്ടും കൂടാതെ ബൂട്ട് കട്ട്, ബെല്‍ ബോട്ടം, വൈഡ് ലെഗ്, ഹൈ-റൈസ്, മിഡ് റൈസ്, ലോ-റൈസ് ജീന്‍സുകള്‍ എന്നിങ്ങനെ ജീന്‍സുകള്‍ വേറെയുമുണ്ട്.
എങ്ങനെയാണ് ജീന്‍സ് ഡിസൈനുകൾ മനസ്സിലാക്കുക?
ഡിസൈനിന് അനുസരിച്ചാണ് ജീന്‍സുകളുടെ പേര് വിശേഷിപ്പിക്കുന്നത്. കട്ട്, റൈസ് എന്നിങ്ങനെ ജീന്‍സിന് പ്രധാനമായി രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ജീൻസില്‍ കട്ട് എന്നാൽ കാലിന്റെ ഷേപ്പിനെയാണ് സൂചിപ്പിക്കുന്നത്. അതായത് ഇറുകി കിടക്കുന്നത്, വിടര്‍ന്നത്, അയഞ്ഞത് എന്നിങ്ങനെ. റൈസ് എന്നത് അരക്കെട്ടിന്റെ ഭാഗമാണ്. ജീന്‍സിന്റെ അരക്കെട്ട് ഉയര്‍ന്നതാണോ താഴ്ന്നതാണോ എന്നിങ്ങനെ.
1. ബൂട്ട് കട്ട് ജീന്‍സ്- ഇറുകി കിടക്കാത്തും അടിഭാഗത്തായി അല്‍പം വിടര്‍ന്ന് കിടക്കുന്നതുമായ ജീന്‍സാണിവ. ബൂട്ട് കട്ട് ജീന്‍സ് ആങ്കിള്‍ ബൂട്ടുകളോടൊപ്പം നന്നായി ഇണങ്ങുന്നതായിരിക്കും.
2. സ്കിന്നി ജീന്‍സ്- കാലിന്റെ തുടമുതല്‍ കണങ്കാല്‍ വരെ ഒട്ടി കിടക്കുന്നവയാണ് സ്‌കിന്നി ജീന്‍സ്. ഇവയെ സ്‌കിന്നി അഥവാ സിഗരറ്റ് ജീന്‍സ് എന്ന് വിളിക്കുന്നു. ഇടുന്നതിനും ഊരുന്നതിനുമുള്ള എളുപ്പത്തില്‍ സാധാരണയായി സ്‌ട്രെച്ച് ചെയ്യാന്‍ സാധിക്കുന്ന ഡെനിമുകളാണ് സ്‌കിന്നി ജീന്‍സുകള്‍ക്കായി ഉപയോഗിക്കാറുള്ളത്. താരതമ്യേന ഇതിന് ഭാരവും കുറവായിരിക്കും.
3. സ്‌ട്രെയിറ്റ്-ലെഗ് ജീന്‍സ്- ജീന്‍സിന്റെ റൈസിലും കട്ടിലും ഒരുപോലെ ഒരേ വലിപ്പത്തില്‍ വിടര്‍ന്ന് കിടക്കുന്നതാണ് സ്‌ട്രെയിറ്റ്-ലെഗ് മോഡലുകള്‍. ഇവ ശരീരത്തില്‍ ഒഴുകി കിടക്കുന്നതാണ്.
4. വൈഡ്-ലെഗ് ജീന്‍സ്- കാല്‍ മുട്ടിന് മുകളില്‍ നിന്നായി താഴേയ്ക്ക് തുറന്ന് വിടര്‍ന്ന് കിടക്കുന്നതാണ് വൈഡ് ലെഗ് ജീന്‍സുകള്‍. ഇത് ബെല്‍ ബോട്ടവുമായി സാമ്യത തോന്നിയേക്കാം. എന്നാല്‍ രണ്ടിനും വ്യത്യസ്ത ശൈലിയാണ്. തുടകള്‍ക്കും കാല്‍മുട്ടുകള്‍ക്കും ചുറ്റും ഇറുകിയിരിക്കുന്നതിനാല്‍ ബെല്‍ ബോട്ടം ജീന്‍സുകള്‍ക്ക് അവര്‍-ഗ്ലാസിന്റെ ആകൃതിയും മുകളില്‍ നിന്ന് തന്നെ വിടര്‍ന്ന് കിടക്കുന്നതിനാല്‍ വൈഡ് ലെഗ് ജീന്‍സിന് കൂടുതല്‍ ത്രികോണാകൃതിയുമാണുള്ളത്. ഈ ജീസുകള്‍ തമ്മിലുള്ള വ്യത്യാസവും ഇത് തന്നെയാണ്.
5. ബെല്‍-ബോട്ടം ജീന്‍സ്- കാലിന്റെ തുട ഭാഗത്തായി ഒട്ടി കിടക്കുകയും താഴേയ്ക്ക് വിടര്‍ന്ന് കിടക്കുന്നതുമാണ് ബെല്‍ ബോട്ടം ജീന്‍സുകള്‍. 80-കളിലെ ഫാഷന്‍ തരംഗമായിരുന്ന ബെല്‍ ബോട്ടം പാന്റ്സ് ഇപ്പോള്‍ ഫാഷന്‍ ലോകത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
6. ഹൈ-റൈസ് ജീസുകള്‍: 80കളിലും 90കളിലും ഫാഷന്‍ ലോകം അടക്കിവാണിരുന്നത് ഹൈ-റൈസ്, സ്‌ട്രെയ്റ്റ്-ലെഗ് ജീന്‍സുകളായിരുന്നു. 2000ത്തില്‍ ഇതിനെ 'മോം ജീന്‍സ്' എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും ഫാഷന്‍ ലോകത്ത് തരംഗമായികൊണ്ടിരിക്കുകയാണ് ഹൈ-വെയ്‌സ്റ്റ് ജീന്‍സുകള്‍. അരക്കെട്ടിന് മുകളിലായി കിടക്കുന്ന ജീന്‍സുകളെയാണ് ഹൈ-റൈസ് അഥവാ ഹൈ-വെയ്‌സ്റ്റ് ജീന്‍സുകളെന്ന് പറയുന്നത്. ടക്ക്-ഇന്‍ ചെയ്ത ടീ ഷര്‍ട്ടുകള്‍ക്കൊപ്പവും ക്രോപ് ടോപ്പുകള്‍ക്കൊപ്പവും ഇത് നന്നായി ഇണങ്ങുന്നതാണ്.
7. മിഡ്-റൈസ് ജീന്‍സ്: അരക്കെട്ടിനും ഇടുപ്പിനും ഇടയിലായി മുകള്‍ഭാഗം വരുന്ന ജീന്‍സുകളെയാണ് മിഡ്-റൈസ് ജീന്‍സ് എന്ന് പറയുന്നത്.
8. ലോ-റൈസ് ജീന്‍സ്: ഇടുപ്പിന് താഴെയായിരിക്കും ലോ- വെയ്‌സ്റ്റ് ജീന്‍സിന്റെ മുകള്‍ഭാഗം വരുന്നത്. ലോ വെയ്‌സ്റ്റ് ജീന്‍സ് എന്നും ഫാഷന്‍ ലോകത്ത് സ്റ്റാറാണ്