FASHION

തോം ബ്രൗണിന് മുന്നില്‍ അഡിഡാസിന് തോല്‍വി

തോം ബ്രൗണിന് നാല് വരകളുളള വ്യാപാര മുദ്രയില്‍ തുടരാം

വെബ് ഡെസ്ക്

ലോകോത്തര സ്പോര്‍ട്സ് ബ്രാന്‍ഡായ അഡിഡാസും അമേരിക്കന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ തോം ബ്രൗണുമായുള്ള നിയമ പോരാട്ടത്തില്‍ അഡിഡാസിന് പരാജയം. ജനപ്രിയമായ അവരുടെ മൂന്ന് വരകളുളള വ്യാപാര മുദ്രയുമായും തോം ബ്രൗണിൻ്റെ നാല് വരകളുളള പാറ്റേണും തമ്മില്‍ വര്‍ഷങ്ങളായി കേസ് നിലനില്‍ക്കുകയായിരുന്നു. തോം ബ്രൗണിന്‍റെ നാല് വരകളുളള ഡിസെെന്‍ ഉപയോഗം നിര്‍ത്തലാക്കുവാനായുളള കേസിലാണ് അഡിഡാസിന് പരാജയം. നിയമ പോരാട്ടത്തില്‍ തോം ബ്രൗണിൻ്റെ നാല് വരകളുളള പാറ്റേണും അഡിഡാസിന്‍റെ മൂന്ന് വരയുളള പാറ്റേണിനും സാമ്യതയുണ്ടെന്ന് അഡിഡാസ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തോം ബ്രൗണ്‍ തങ്ങളുടെ ബ്രാന്‍ഡ് വ്യത്യസ്തമാണെന്നും ഉപഭോക്താക്കള്‍ക്ക് രണ്ട് ബ്രാന്‍ഡുകളും സമാനമാണെന്ന് തോന്നാന്‍ സാധ്യതയില്ലെന്നും വാദിച്ചു. 7.8 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 63 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ അഡിഡാസ് ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ജൂറി തോം ബ്രൗണിന് അനുകൂലമായുളള തീരുമാനമാണ് പുറപ്പെടുവിച്ചത്.

വിധി പ്രകാരം തോം നാല് വരകളുളള വ്യാപാര മുദ്ര ഉപയോഗിക്കുന്നതില്‍ തടസമില്ല. അഡിഡാസ് ഉല്‍പന്നങ്ങളുടെ പൊതു സവിശേഷതയാണ് മൂന്ന് വരകള്‍ അതേസമയം ബ്രൗണിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന വസ്ത്രങ്ങള്‍ക്ക് നാല് തിരശ്ചീനവും ലംബവുമായ വരകളുണ്ട്.തോം ബ്രൗണിൻ്റെ നിയമ വിദഗ്ദര്‍ തങ്ങളുടെ ബ്രാന്‍ഡ് മുന്‍ നിരയില്‍ നില്‍ക്കുന്ന ശക്തമായ ബ്രാന്‍ഡാണെന്ന് വാദിച്ചു. അതേ സമയം രണ്ട് ബ്രാന്‍ഡുകളും വ്യത്യസ്ത വിപണികളില്‍ ആധിപത്യമുളള ബ്രാന്‍ഡുകളാണ്.

അഡിഡാസ് ഉല്‍പന്നങ്ങളുടെ പൊതു സവിശേഷതയാണ് മൂന്ന് വരകള്‍ അതേസമയം ബ്രൗണിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന വസ്ത്രങ്ങള്‍ക്ക് നാല് തിരശ്ചീനവും ലംബവുമായ വരകളുണ്ട്

ഈ സംഭവത്തില്‍ പ്രശ്‌നം ആരംഭിക്കുന്നത് ഏകദേശം പതിനഞ്ച് വര്‍ഷം മുന്‍പാണ്. 2007 ല്‍ ബ്രൗൺ അവരുടെ ജാക്കറ്റില്‍ മൂന്ന് വരയുളള ഡിസൈന്‍ ഉപയോഗിച്ചു .അതിനെതിരെ അഡിഡാസ് തങ്ങളുടെ വ്യാപാര മുദ്രയ്ക്ക് സമാനമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ബ്രൗൺ ഡിസൈനില്‍ മാറ്റം വരുത്തി നാല് വരകളുളള ഡിസൈനിലേക്ക് മാറുകയും ചെയ്തു. വര്‍ഷങ്ങളോളം മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. പിന്നീട് 2018 ല്‍ ബ്രൗൺ വ്യാപാരം വിപുലീകരിച്ചതോടെയാണ് അഡിഡാസ് വീണ്ടും പ്രശ്‌നത്തിലേക്ക് ശ്രദ്ധ തിരിച്ചത്.

വ്യത്യസ്ത വിപണികളിലും, വിലകളിലും പ്രവര്‍ത്തിക്കുന്ന ഉല്‍പന്നങ്ങളായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകില്ലെന്നാണ് ബ്രൗണിൻ്റെ വാദമെങ്കിലും, കേസിന്റെ രേഖകള്‍ അനുസരിച്ച് അഡിഡാസ് 2008 മുതല്‍ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട് 200ലധികം ഒത്തുത്തീര്‍പ്പ് കരാറുകള്‍ ഫയല്‍ ചെയ്തതായും 90 ലധികം കേസുകളുളളതായും പറയുന്നു.

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആവേശം | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

മഹായുതിയെയും എംവിഎയും വെട്ടിലാക്കിയ തര്‍ക്കം; ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്