ഫാഷന്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം പാരിസ് ഫാഷന്‍ വീക്കിലെ കോണ്ടം ഗ്ലൗസാണ്. പുതിയ കണ്ടുപിടിത്തവുമായി അക്ക്വാട്ടിക് വിയര്‍ (വെള്ളത്തില്‍ ധരിക്കുന്ന വസ്ത്രം) ബ്രാന്‍റായ ബോട്ടര്‍ റാമ്പില്‍ എത്തിയപ്പോള്‍ ഫാഷന്‍ പ്രേമികളും നിരൂപകരും അദ്ഭുതം കൊണ്ട് കണ്ണ് മിഴിച്ചു. നീല നിറത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ മോഡലുകള്‍ കയ്യില്‍ വെള്ളം നിറച്ച കോണ്ടം ഗ്ലൗസും ഉണ്ടായിരുന്നു.
പ്രശസ്ത ഫാഷന്‍ ഡിസൈനർമാരായ റുഷ്മി ബോട്ടറും ലിസി ഹെറെബ്രൂഘിനും സംയുക്തമായാണ് ഈ വ്യത്യസ്ത ഡിസൈൻ ആവിഷ്ക്കരിച്ചത്. ഫാഷന്‍ റണ്‍വേയിലേക്ക് വെള്ളം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വസ്ത്ര ശേഖരം തയ്യാറാക്കിയതെന്ന് ഇവർ പറയുന്നു. പ്രകൃതിയുമായി ഒത്തിണങ്ങി എങ്ങനെ പ്രവര്‍ത്തിക്കാം എന്നായിരുന്നു ചിന്തയെന്നും ഓരോ സീസണിലും ഇതിനായി കൂടുതല്‍ ആഴത്തില്‍ പഠനങ്ങള്‍ നടത്താന്‍ ശ്രമിച്ചെന്നും ഫാഷന്‍ ബ്രാന്‍റായ ബോട്ടര്‍ വ്യക്തമാക്കി.
കോണ്ടം ഗ്ലൗസ് തയ്യാറാക്കുന്നതിനായി ധാരാളം റിഹേഴ്സലുകള്‍ വേണ്ടി വന്നെന്ന് സംഘാടകർ പറയുന്നു. ഇത് സമുദ്രത്തിനെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും ബ്രാന്‍റ് വ്യക്തമാക്കി. കടല്‍ ചെടികളില്‍ നിന്ന് ഉണ്ടാക്കിയ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഡിസൈനികളും ഫാഷന്‍ വീക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. ടീ-ഷര്‍ട്ടുകളില്‍ ചില പൂര്‍ണമായും ആല്‍ഗെയില്‍ നിന്ന് നിര്‍മിച്ചതായിരുന്നു. കൂടുതല്‍വസ്തുക്കളെ കളക്ഷനില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയുടെ തുടക്കമാണ് ഇതെന്നും നിർമ്മാതാക്കൾ പറയുന്നു.
2023 അവസാനത്തില്‍ എത്തുന്ന ഫാഷന്‍ ഷോകളിലും കടൽ ചെടികളിൽ നിന്നുണ്ടാക്കിയ വസ്തുക്കൾ ഉപയോഗിച്ചുള്ള കൂടുതല്‍ വസ്ത്രങ്ങള്‍ അക്ക്വാട്ടിക് വിയര്‍ ബ്രാന്‍റ് അവതരിപ്പിക്കുമെന്ന സൂചനയും ബോട്ടര്‍ നല്‍കുന്നുണ്ട്.