ഒരു വസ്ത്രത്തിനെ മനോഹരമാക്കുന്നത് അതിന്റെ രൂപകല്‍പനയാണ്. കഴുത്തും സ്ലീവും പ്രിന്റിങ്ങും തുണിത്തരവുമെല്ലാമാണ് വസ്ത്രങ്ങളുടെ രൂപകല്‍പനയെ പൂര്‍ണമാക്കുന്നത്. പലപ്പോഴും ഒരു വസ്ത്രത്തിലേയ്ക്ക് നമ്മളെ ആകര്‍ഷിക്കുന്നത് അതിന്റെ സ്ലീവുകളായിരിക്കും.
സ്ലീവുകളുടെ നീളം മൂന്ന് വിഭാഗങ്ങളായി നമുക്ക് തിരിക്കാം:
1. ഷോര്‍ട്ട് സ്ലീവുകള്‍- കൈ മുട്ടുകള്‍ക്ക് മുകളിലേയ്ക്ക് തോളില്‍ നിന്ന് രണ്ടോ മൂന്നോ ഇഞ്ച് മാത്രമുള്ള സ്ലീവുകളെയാണ് ഷോര്‍ട്ട് സ്ലീവുകള്‍ എന്ന് പറയുന്നത്. ഇവയെ ആം-ലെങ്ത് സ്ലീവ് എന്നും പറയുന്നു.
2. ത്രീ ഫോര്‍ത്ത്- കുര്‍ത്തകളിലും സാരിയുടെ ബ്ലൗസുകളിലും ഏറ്റവും അധികമായി കണ്ട് വരുന്നത് ത്രീ ഫോര്‍ത്ത് സ്ലീവുകളായിരിക്കും.
3. ഫുള്‍ സ്ലീവുകള്‍- കൈ മുഴുവനായി മൂടി നീണ്ടു കിടക്കുന്ന സ്ലീവുകളെയാണ് നമ്മള്‍ ഫുള്‍ സ്ലീവ് എന്ന് പറയുന്നത്.
ഷോര്‍ട്ട്, ത്രീ-ഫോര്‍ത്ത്, ഫുള്‍ എന്നിങ്ങനെ മൂന്ന് തരത്തിലാണ് സ്ലീവുകളുടെ നീളം പറയുന്നതെങ്കില്‍ ഡിസൈനുകള്‍ അങ്ങനെയല്ല. അവ പലതരത്തിലാണുള്ളത്.
1. പഫ്ഡ് സ്ലീവുകള്‍
പഫ്ഡ് സ്ലീവുകള്‍ സാരി ബ്ലൗസുകളിലും പട്ടു പാവാട ബ്ലൗസുകളിലും ഫ്രോക്കുകളിലുമാണ് ഒരുകാലത്ത് സജീവമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. ഷോര്‍ട്ട് സ്ലീവുകളാണിവ. ഷോര്‍ട്ട് പഫ് സ്ലീവുകള്‍ ധരിച്ചാൽ കൈകള്‍ക്ക് വണ്ണം കൂടുതൽ തോന്നിക്കാനും ഇടയുണ്ട്.
എന്നാലിപ്പൊൾ പഫ് സ്ലീവുകള്‍ പലപ്പോഴും വേസ്‌റ്റേണ്‍ ടോപ്പുകളിലും ഉപയോഗിച്ചു വരുന്നുണ്ട്. പരമ്പരാഗത വസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ പൊങ്ങി നില്‍ക്കുന്ന പഫുകളെക്കാള്‍ ചെറിയ പഫുകളാണ് വെസ്റ്റേണ്‍ ടോപ്പുകളില്‍ കൂടുതലും കാണാന്‍ സാധിക്കുക. ത്രീ ഫോര്‍ത്ത് പഫ് സ്ലീവുകളായിരിക്കും വെസ്റ്റേണ്‍ ടോപ്പുകളിലുണ്ടാകാറുണ്ട്.
2. റാഗ്ലാന്‍ സ്ലീവ്
ഫുള്‍-ലെങ്ത് ടോപ്പുകള്‍, ക്രോപ്പ് ടോപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, സ്വെറ്ററുകള്‍, ബോഡികോണ്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് റാഗ്ലാന്‍ സ്ലീവുകള്‍ ഇണങ്ങുന്നത്. ഇവ ത്രീ-ഫോര്‍ത്ത് സ്ലീവുകളാണ്. പൊതുവെ ടീ ഷര്‍ട്ടുകളിലും ടോപ്പുകളിലുമാണ് ഇവ അധികമായി കാണപ്പെടുന്നത്.
3. കിമോനോ സ്ലീവ്‌സ്
ജാപ്പനീസ് പാരമ്പരാഗത വസ്ത്രത്തില്‍ നിന്നാണ് കിമോനോ സ്ലീവുകള്‍ വരുന്നത്. ഇവ വസ്ത്രത്തിന്റെ ശൈലിയ്ക്കനുസരിച്ച് നീളത്തിലായിരുക്കും ഡിസൈൻ ചെയ്തിരിക്കുന്നത്. നീളമുള്ളതും അയഞ്ഞതും വീതിയേറിയതുമാണ് കിമോനോ സ്ലീവുകള്‍. കഫ്ത്താൻ കുര്‍ത്തകളാണ് കിമോനോ സ്ലീവുകളുടെ ഏറ്റവും നല്ല ഉദാഹരണം. പരമ്പരാഗത വസ്ത്രങ്ങള്‍ക്കും വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്കും കിമോനോ സ്ലീവുകള്‍ ഇണങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത.
4. ക്യാപ് സ്ലീവുകള്‍
തോളുകളെ മറച്ച് പിടിക്കുന്ന വിധത്തിലുള്ള നീളം കുറഞ്ഞ ചെറിയ സ്ലീവുകളായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫ്രോക്കുകള്‍, ക്രോപ് ടോപ്പുകള്‍ എന്നിങ്ങനെ വെസ്റ്റേൺ, ട്രഡീഷണൽ വസ്ത്രങ്ങളിലും ട്രെന്‍ഡിങ്ങാണ് ക്യാപ് സ്ലീവുകള്‍.
5. ബിഷോപ് സ്ലീവ്‌സ്
ഫുള്‍ ലെങ്തിൽ വരുന്ന സ്ലീവുകളാണിവ. കൈമുട്ടിന് താഴേയ്ക്ക് നീട്ടി, അയഞ്ഞിട്ടാണിതുള്ളത്. എന്നാല്‍ കൈപ്പത്തിയ്ക്ക് ഒന്നോ രണ്ടോ ഇഞ്ച് മുകളിലായി സ്ലീവിന്റെ അറ്റം ടൈ ചെയ്ത് വച്ചിട്ടുണ്ടായിരിക്കും. ചുരുക്കത്തില്‍ കാണാനിത് ഒരു ഫുള്‍ സ്ലീവ് പഫ് പോലെയുണ്ടാകും. ഫാഷന്‍ റാംപുകളിൽ ബിഷോപ് സ്ലീവുകള്‍ സാധാരണമാണ്.
6. ഓഫ് ഷോള്‍ഡര്‍ സ്ലീവുകള്‍
വെസ്റ്റേണ്‍, വണ്‍ പീസ്, ബോഡി കോണ്‍ വസ്ത്രങ്ങളിലാണ് ഓഫ് ഷോള്‍ഡര്‍ സ്ലീവുകള്‍ അധികമായി കണ്ടുവരുന്നത്. ഷോര്‍ട്ട് സ്ലീവുകളാണെങ്കിലും ഇവയെ ത്രീ-ഫോര്‍ത്തിലും കാണാന്‍ സാധിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തോള്‍ ഭാഗം കാണുന്ന വിധത്തില്‍, ചെസ്റ്റിന് മുകളിലായിട്ടായിരിക്കും ഓഫ് ഷോള്‍ഡര്‍ വരുന്നത്. ഷോര്‍ട്ട് ലെങ്തിലാണ് കൂടുതലായും ഈ സ്ലീവുകള്‍ വരുന്നതെങ്കിലും ത്രീഫോര്‍ത്തിലും ഇവ കാണാന്‍ സാധിക്കും.
7. ഏഞ്ചല്‍ സ്ലീവ്‌സ്
തോള്‍ ഭാഗത്ത് നിന്ന് താഴേയ്ക്കായി അയഞ്ഞ് വിടര്‍ന്ന് കിടക്കുന്നവയാണ് ഏഞ്ചല്‍ സ്ലീവുകള്‍. വസ്ത്രങ്ങളുടെ ശൈലിയ്ക്കനുസരിച്ച് നീളത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും. എന്നാല്‍ രൂപകല്‍പനയില്‍ മാറ്റമുണ്ടായിരിക്കില്ല.
8. സ്ലിറ്റ് സ്ലീവ്‌സ്
സ്ലീവുകളിലും ഫാഷന്‍ ഡിസൈനേഴ്‌സ് പരിക്ഷണങ്ങള്‍ നടത്താറുണ്ട്. വസ്ത്രങ്ങളുടെ കൈകളിൽ ഭംഗിക്കായി വെട്ടുകള്‍ കൊടുക്കാറുണ്ട്. ഇതിനെയാണ് സ്ലിറ്റ് സ്ലീവ് എന്ന് പറയുന്നത്.