FASHION

വേനല്‍ക്കാല ഫാഷന് രാജസ്ഥാന്‍ ഡിസൈനുകള്‍, സറീന കോട്ട ഉത്സവ്

കോട്ട ഫാബ്രിക്കില്‍ വിഭാവന ചെയ്ത വ്യത്യസ്തവും, വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള കോട്ട സാരികളും, സല്‍വാറുകളുമാണ് ഈ മേളയുടെ മുഖ്യ ആകര്‍ഷണം. മാര്‍ച്ച് 1 മുതല്‍ 15 വരെയാണ് കോട്ട ഉത്സവ്

വെബ് ഡെസ്ക്

വേനല്‍ക്കാലത്തെ ട്രെന്‍ഡിങ് ഫാഷനുമായി സറീനയില്‍ കോട്ട ഉത്സവ് രാജസ്ഥാനിലെ കോട്ട ഗ്രാമത്തിലെയും പരിസരങ്ങളിലെയും വിദഗ്ദ്ധരായ നെയ്ത്തുകാര്‍, നേര്‍ത്തതും എന്നാല്‍ ബലവുമുള്ള കോട്ട ഫാബ്രിക്കില്‍ വിഭാവന ചെയ്ത വ്യത്യസ്തവും, വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള കോട്ട സാരികളും, സല്‍വാറുകളുമാണ് ഈ മേളയുടെ മുഖ്യ ആകര്‍ഷണം. മാര്‍ച്ച് 1 മുതല്‍ 15 വരെയാണ് കോട്ട ഉത്സവ്.

നൂതനമായ ഡിസൈനുകളിലുള്ള കോട്ടണ്‍ കോട്ട, ടസ്സര്‍ കോട്ട, സില്‍ക്ക് കോട്ട , സൂപ്പര്‍നെറ്റ് കോട്ട സാരികള്‍ എന്നിവയാണ് കോട്ട ഉത്സവിന്റെ പ്രധാന ആകര്‍ഷണം. നേര്‍ത്ത ഇഴകളില്‍ തീര്‍ത്ത ഈ സാരികള്‍ വേനല്‍ ചൂടിന്റെ കാഠിന്യത്തെ ലഘൂകരിക്കും എന്നുള്ളതും ഇവയുടെ പ്രത്യേകതയാണ്.

ബ്ലോക്ക് പ്രിന്റ്, ഹാന്‍ഡ് പെയിന്റ് , മിറര്‍ വര്‍ക്ക്, ബാദ്ല വര്‍ക്ക്, അജ്റക് പ്രിന്റ്, ഷിബോരി, ടൈ & ഡൈ, ക്രോഷെ വര്‍ക്ക്, എംബ്രോയിഡറി വര്‍ക്ക്, ചിക്കന്‍കാരി, ആപ്ലിക് വര്‍ക്കുകള്‍ കോട്ട സാരികളില്‍ വിസ്മയം തീര്‍ക്കുന്ന കാഴ്ചയും നിങ്ങള്‍ക്ക് കാണാനാകും. പാര്‍ട്ടി വെയര്‍, കാഷ്വല്‍ വെയര്‍, ഫോര്‍മല്‍ വെയര്‍ എന്നിങ്ങനെ ഏതവസരത്തിലും ധരിക്കാവുന്ന വിവിധ തരം കോട്ട സാരികളും മേളയില്‍ ലഭ്യമാണ്. ഇതുകൂടാതെ 650 രൂപ മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഓഫീസ് വെയര്‍ സാരികളും ഇവിടെ ലഭ്യമാണ്. കസവ് ബോര്ഡറില് പ്ലെയിന്‍ നിറങ്ങളിലുള്ള ടസ്സര്‍ കോട്ട സാരികള്‍ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.

മേളയുടെ ഭാഗമായി ഞാറാഴ്ചകളിലും സറീന പ്രവര്‍ത്തിക്കുന്നതായിരിക്കും. വസ്ത്രപ്രേമികള്‍ക്ക് സെറീനയുടെ വെബ്‌സൈറ്റ് www.czarina.in വഴിയും ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387721322 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ