TRENDS

ഇത്രയും തിളക്കം എങ്ങനെ? നോ മേക്കപ്പ് ലുക്കിന് 'ഗ്ലേസ്ഡ് ഡോനട്ട് സ്‌കിന്‍ മേക്കപ്പ്'

നോ മേക്കപ്പ് ലുക്ക് നൽകുന്നതിനോടൊപ്പം ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തി സംരക്ഷിക്കുന്നു എന്നതാണ് 'ഗ്ലേസ്ഡ് ഡോനട്ട് സ്‌കിന്‍ മേക്കപ്പി'ൻ്റെ പ്രത്യേകത

വെബ് ഡെസ്ക്

ചര്‍മ്മം എപ്പോഴും ഫ്രഷ് ആയി ഇരിക്കാനായിരിക്കും എല്ലാവരും ഇഷ്ടപ്പെടുക. എന്നാല്‍ പലപ്പോഴും മേക്കപ്പ് ചെയ്തതിന് ശേഷം മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അത് മോശമാവുകയോ ചര്‍മ്മം മുഷിയുകയോ ചെയ്യുന്നത് കാണാം. അത് പരിഹരിക്കാനുള്ള മാര്‍ഗമാണ് ഗ്ലേസ്ഡ് ഡോനട്ട് മേക്കപ്പ്.

എന്താണ് ഗ്ലേസ്ഡ് ഡോനട്ട് സ്‌കിന്‍ മേക്കപ്പ്?

മേക്കപ്പ് ചെയ്യുമ്പോള്‍ പലപ്പോഴും കട്ടിയില്‍ പുട്ടിയിട്ടത് പോലെ തോന്നുമെന്ന ആശങ്കകളും ഗ്ലേസ്ഡ് ഡോനട്ട് മേക്കപ്പിന് അകറ്റാന്‍ സാധിക്കും. മേക്കപ്പ് ചെയ്തതായി തോന്നില്ല എന്ന് മാത്രമല്ല, മണിക്കൂറുകളോളം മുഖം ഉന്മേഷത്തോടെ തിളക്കമുള്ളതായി ഇത് വെക്കുന്നു.

ഗ്ലേസ്ഡ് ഡോനട്ട് സ്‌കിന്‍ മേക്കപ്പ് എങ്ങനെ ചെയ്യാം?

കനം കുറഞ്ഞ ഫോര്‍മുലകളിലുള്ള മേക്കപ്പ് ഉത്പന്നങ്ങളാണ് ഈ മേക്കപ്പിന് പിന്നിലെ രഹസ്യം.

1. ചര്‍മ്മസംരക്ഷണത്തില്‍ ആരംഭിക്കാം

ഡോനട്ട് മേക്കപ്പിന്റെ പ്രത്യേകത മേക്കപ്പിന് മുമ്പായി ചര്‍മ്മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നു എന്നതാണ്. ആദ്യം തന്നെ ചര്‍മ്മ സംരക്ഷണം ദിനചര്യയുടെ ഭാഗമായി മാറ്റേണ്ടതുണ്ട്.

മേക്കപ്പ് ചെയ്യുന്നതിന് മുമ്പായി മുഖം നന്നായി കഴുകി വൃത്തിയാക്കുക. അതിനായി ഒരു ക്ലെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്.

2. പതുക്കെ തുടയ്ക്കുക

മുഖം നന്നായി ക്ലെന്‍സ് ചെയ്തതിന് ശേഷം ടവ്വല്‍ ഉപയോഗിച്ച് പതുക്കെ ഒപ്പുക

3. മോയിസ്ചറൈസര്‍ പുരട്ടാം

മോയിസ്ചറൈസര്‍ ഒരു മാസ്‌ക് പോലെ കുറച്ചധികം എടുത്ത് പുരട്ടാവുന്നതാണ്. മോയിസ്ചറൈസര്‍ പുരട്ടി പത്ത് മിനിറ്റ് ശേഷം മാത്രമെ മേക്കപ്പ് ഇടാന്‍ പാടുള്ളു.

മേക്കപ്പ് ചെയ്യുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടാം

ഇനി മോയിസ്ചറൈസര്‍ അധികം ഉപയോഗിച്ചാല്‍ മുഖത്ത് കട്ടപിടിക്കുമോ എന്ന ഭയമുണ്ടെങ്കില്‍ സിറം ഉപയോഗിക്കാവുന്നതാണ്. എപ്പോഴും ഹൈലൂറോണിക് ആസിഡ് അടങ്ങിയ സിറമോ മോയിസ്ചറൈസറോ ഉപയോഗിക്കുന്നതാണ് നല്ലത്.

4. സ്‌കിന്‍ ടിന്റ് പുരട്ടുക

ഇവിടെ നമുക്ക് ഫൗണ്ടേഷനുകളെ ഒഴിവാക്കാം. പകരം സ്‌കിന്‍ ടിന്റുകള്‍ ഉപയോഗിക്കാം. സ്‌കിന്‍ ടിന്റുകള്‍ പല നിറങ്ങളില്‍ ലഭ്യമാണ്. ചര്‍മ്മത്തില്‍ നന്നായി ഇഴുകി ചേരുക മാത്രമല്ല, പകരം മുഖത്തെ കലകളെയും പാടുകളെയും മറച്ച് നല്ല തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖത്തെ എപ്പോഴും ഫ്രഷ് ആയി ഉന്മേഷത്തോടെ വെക്കാന്‍ ഈ ടിന്റുകള്‍ക്ക് സാധിക്കും.

ടിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ മേക്കപ്പ് ചെയ്തത് പോലെ തോന്നിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരുക്കത്തില്‍, സ്‌കിന്‍ ടിന്റുകള്‍ ഫൗണ്ടേഷന്റെ ഗുണം ചെയ്യുന്നതിനോടൊപ്പം നോ- മേക്കപ്പ് ലുക്ക് നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും സ്‌കിന്‍ ടിന്റുകള്‍ക്ക് സാധിക്കും. കൈകൊണ്ടോ ബ്ലെന്‍ഡിങ്ങ് സ്‌പോഞ്ച് ഉപയോഗിച്ചോ ഇവ മുഖത്ത് പുരട്ടാവുന്നതാണ്.

എന്നാല്‍ ഹെവി മേക്കപ്പുകളിലും ഫുള്‍ കവറേജ് കിട്ടുന്നതിനും സ്‌കിന്‍ ടിന്റിന് പകരമായി ഫൗണ്ടേഷനുകള്‍ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്.

5. ബ്രോണ്‍സും ഹൈലൈറ്ററും ഉപയോഗിക്കാം

കവിള്‍, താടി എല്ല്, നെറ്റി, മൂക്ക് എന്നിവിടങ്ങളിലായാണ് ബ്രോണ്‍സ് ഉപയോഗിക്കേണ്ടത്. ഇത് നിങ്ങളുടെ മുഖത്തിന് ആകൃതിയും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു.

അതേസമയം ഹൈലൈറ്റര്‍ ആകട്ടെ മുഖത്തെ ചില ഭാഗങ്ങള്‍ എടുത്ത് കാണിക്കുന്നതിനായാണ് ഉപയോഗിക്കുക. ഇത് മുഖത്തെ തിളക്കമുള്ളതായി തോന്നിക്കുന്നു. നിങ്ങളുടെ നെറ്റിയില്‍, പുരികത്തിന് താഴെ കണ്ണിന്റെ കോണുകളിലായിട്ടും ഹൈലൈറ്റര്‍ ഇടാവുന്നതാണ്, ക്രീമോ സ്റ്റിക്കോ ഉപയോഗിക്കാം.

കോംമ്പാക്ട് പൗഡര്‍ ഉപയോഗിക്കാം

6. കോംപാക്ട് പൗഡര്‍

നെറ്റിയിലും മൂക്കിലും താടിയിലും ആയി അല്‍പം കോംപാക്ട് പൗഡര്‍ ഉപയോഗിക്കുന്നത് വിയർപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കോംപാക്ട് പൗഡര്‍ ഇട്ടതിന് ശേഷം അവസാനം സെറ്റിങ് സ്പ്രേ അടിക്കുക

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു