FOURTH EYE

കൈത്തറിയുടെ 'വലിയ'രാമപുരം

ബാലരാമപുരത്തെ തറികളിലൊരുക്കുന്ന ഓണക്കോടി

കവിത എസ് ബാബു

കസവില്‍ വിസ്മയം തീര്‍ക്കുന്ന ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ക്ക് ഓണക്കാലത്ത് പ്രിയമേറെയാണ്. മൂന്ന് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈത്തറിയുടെ ഈറ്റില്ലത്ത് നെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് പിന്നിലൊരു കഥയുണ്ട്.

ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് തമിഴ്‌നാട്ടിലെ വള്ളിയൂരില്‍ നിന്നും ബാലരാമപുരത്ത് നെയ്ത്തിനായി കൊണ്ടുവന്ന ശാലിയാര്‍ ഗോത്രത്തിലെ അഞ്ചു കുടുംബങ്ങളില്‍ നിന്നും തുടങ്ങുന്നു, നെയ്ത്തിന്റെ പെരുമ. രാജാവ് നെയ്ത്തിനു വേണ്ടി അനുവദിച്ചു കൊടുത്ത സ്ഥലം പിന്നീട് ശാലീഗോത്ര തെരുവെന്ന് അറിയപ്പെട്ടു.

ശാലീ ഗോത്ര തെരുവില്‍ നെയ്ത്ത് തുടങ്ങിയ കാലം മുതല്‍, തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന നൂല്, പ്രകൃതിദത്തമായി പരുവപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. നൂല്, ചര്‍ക്കയില്‍ ചുറ്റുന്നതില്‍ തുടങ്ങി, നെയ്ത് മടക്കി വ്യാപാരികളിലേക്ക് എത്തിക്കുന്നതുവരെ ഒമ്പതില്‍ പരം ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആഘോഷപൂര്‍വ്വം അടുത്ത ഓണത്തെ വരവേല്‍ക്കാന്‍, ഓണവിപണി കസവുകൊണ്ട് നിറയ്ക്കാന്‍ ഒരുങ്ങുകയാണ് കൈത്തറിയുടെ ഈ 'വലിയ'രാമപുരം.

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്‌, 92 ദിവസത്തിനിടെ വര്‍ധിച്ചത് 159 രൂപയോളം

വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് വര്‍ഷം; ഏഴു പേര്‍ കൊല്ലപ്പെട്ടു

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ